Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജകരമായ രണ്ടാം ചാന്ദ്രദൗത്യത്തിന് നേതൃത്വം നല്‍കിയത് രണ്ട് വനിതകള്‍; ഗോളാന്തര പര്യവേഷണത്തിനു പിന്നില്‍ മുപ്പത് ശതമാനവും സ്ത്രീകള്‍; റോക്കറ്റ് സയന്‍സിലും ഭാരതത്തിന്റെ നാരീശക്തി; ഇന്ത്യയുടെ റോക്കറ്റ് വനിതകളെ അഭിനന്ദിച്ച് ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 03:00 pm IST
in India

ന്യൂദല്‍ഹി: റോക്കറ്റ് സയന്‍സിലും സ്ത്രീശാക്തീകരണം നടപ്പാക്കി ഇന്ത്യ. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ഇന്നു മുന്‍നിരയില്‍ നിന്ന് നയിച്ചത് രണ്ട് വനിതകളാണ്. ഇതോടെ, സ്ത്രീകള്‍ പ്രോജക്ട് ഡയറക്ടര്‍, മിഷന്‍ ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ആദ്യ ഇന്റര്‍ പ്ലാനറ്ററി ദൗത്യം എന്ന ഖ്യാതി കൂടി ചാന്ദ്രയാന്‍-2ന് സ്വന്തമായി. ചാന്ദ്ര ദൗത്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്. രണ്ടാം ചാന്ദ്ര ദൗത്യത്തില്‍ എം. വനിത പ്രോജക്ട് ഡയറക്ടര്‍ സ്ഥാനം അലങ്കരിച്ചപ്പോള്‍ റിതു കരിദല്‍ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 

പ്രോജക്ട് ഡയറക്ടറായി ചന്ദ്രയാന്‍ രണ്ടിന്റെ നടത്തിപ്പിന്റെ മുഴുവന്‍ ചുമതലയുമുണ്ടായിരുന്ന എം. വനിത, ഐഎസ്ആര്‍ഒയിലെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ്. ഡിസൈന്‍ എഞ്ചിനീയറായ വനിത, 2006ല്‍ മികച്ച ശാസ്ത്രജ്ഞയ്‌ക്കുള്ള  അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്‌കാരത്തിനും അര്‍ഹയായിരുന്നു. ചന്ദ്രയാന്‍-2ന് മുന്‍പ് ഡിജിറ്റല്‍ സിസ്റ്റംസ് ഗ്രൂപ്പില്‍ ടെലിമെട്രി ആന്‍ഡ് ടെലികമാന്‍ഡ് വിഭാഗം മേധാവിയായിരുന്നു. കാര്‍ട്ടോസാറ്റ്-1 ദൗത്യത്തില്‍ ടിടിസി-ബേസ്ബാന്‍ഡ്  സിസ്റ്റത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഷ്യന്‍സാറ്റ്-2, മെഗാ ട്രോപിക്‌സ് സാറ്റലൈറ്റ് എന്നിവയുടെ ഡിജിറ്റല്‍ സിസ്റ്റംസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നേച്ചര്‍ മാസിക 2019ല്‍ മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു എം. വനിത.

സാങ്കേതിക അറിവുകൊണ്ട് മാത്രം ചന്ദ്രയാന്‍ പോലൊരു നിര്‍ണായക ദൗത്യത്തെ നയിക്കാനാകില്ല. ഹാര്‍ഡ്വെയര്‍ വികസിപ്പിക്കുന്നതിലെ പരിജ്ഞാനത്തിന് പുറമേ എല്ലാ വിഭാഗങ്ങളും ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനും ദൗത്യത്തെ വിജയത്തിലെത്തിക്കാനുമുള്ള കഴിവുമുള്ളതിനാലാണ് ഐഎസ്ആര്‍ഒ ഈ ചുമതല എം. വനിതയുടെ കൈകളില്‍ ഏല്‍പ്പിച്ചത്.

എന്നും പുരുഷാധിപത്യ മേഖലയായാണ് റോക്കറ്റ് സയന്‍സിനെ കണക്കാക്കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷം മുന്‍പ് മംഗളയാന്‍ ദൗത്യത്തിന്റെ വിജയം ആഘോഷിക്കുന്ന ഐഎസ്ആര്‍ഒ കണ്‍ട്രോള്‍ റൂമിലെ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രം തുറന്നുകാട്ടിയത് ഈ മേഖലയിലെ സ്ത്രീ സാന്നിധ്യമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ ആ ചിത്രത്തിലുണ്ടായിരുന്നവരില്‍ ഒരാളാണ് ചന്ദ്രയാന്‍ 2ന്റെ മിഷന്‍ ഡയറക്ടറായി നിയമിതയായിരിക്കുന്ന റിതു കരിദല്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗളയാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു കരിദല്‍.

18 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ സേവനമനുഷ്ഠിക്കുന്ന കരിദല്‍, ചന്ദ്രയാന്‍-1 അടക്കം വിവിധ ദൗത്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും മംഗളയാന്‍ ദൗത്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ദൗത്യത്തിന്റെ എല്ലാ മേഖലകളും കരിദലിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക. ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കരിദല്‍,  ഇന്ത്യയുടെ മിസൈല്‍ മാന്‍, മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് 2007ല്‍ ഐഎസ്ആര്‍ഒയുടെ യുവ ശാസ്ത്രജ്ഞയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ന് ഇന്ത്യയുടെ റോക്കറ്റ് വനിത എന്നാണ് റിതു കരിദല്‍ അറിയപ്പെടുന്നത്. 

ഈ ജോലി ചെയ്യാന്‍ ഏറ്റവും പ്രാപ്തരായവരെയായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം ഇവിടെ അത് രണ്ട് സ്ത്രീകളായിരുന്നു. പത്രസമ്മേളനത്തിലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ ഈ വാക്കുകള്‍, റോക്കറ്റ് സയന്‍സില്‍ പോലും ഇന്ത്യന്‍ വനിതകള്‍ മുന്നേറുന്നു എന്നതിന്റെയും ഇന്ത്യ അവരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെയും തെളിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂലൈയിലെ ആദ്യ പത്തുനാള്‍ മഴക്കുറവ് മൂന്ന് ശതമാനം; മഴപ്പെയ്‌ത്തില്‍ ജില്ലകള്‍ തമ്മില്‍ വലിയ അന്തരം

Kerala

ഇടവപ്പാതി: മഴയുടെ ലഭ്യത കുറയുന്നു

Kerala

കണ്ണൂർ കാർ അപകടം: ചികിത്സയിലായിരുന്ന 21കാരനും മരിച്ചു; മരണം അഞ്ചായി

Kerala

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

Kerala

ഗു​രു​വാ​യൂ​രി​ൽ 65 വ​യ​സു​കാ​രി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്നു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

പുതിയ വാര്‍ത്തകള്‍

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സതാനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

ഭാരതത്തില്‍ സോളാര്‍ വിപ്ലവത്തിന് ലോക ബാങ്കിന്റെ 35,000 കോടി

റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിനെതിരെ ഇഡി നടപടി; 1,021 കോടി രൂപയുടെ ആസ്തികൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം കൊച്ചുവേളി പ്രകൃതി വാതക കേന്ദ്രത്തില്‍ ശുചിത്വ യജ്ഞ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അമ്മ വി. ജ്ഞാനലക്ഷ്മിയമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടുന്നു

ഒരുലക്ഷം പ്ലാവിന്‍ തൈകളും തെങ്ങിന്‍ തൈകളും വച്ചുപിടിപ്പിക്കും: സുരേഷ്‌ഗോപി

ഓള്‍ കേരള അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കണം: സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.