ഹിമാലയത്തില്‍ യമുനോത്രിയിലുള്ള ഒരു ശിഖരത്തില്‍ നിന്നാണ് ഉത്തരഭാരതത്തിലെ പുണ്യനദിയായ യമുന ഉത്ഭവിക്കുന്നത്. പ്രയാഗയില്‍ വെച്ച് ഇത് ഗംഗയുമായി കൂടിച്ചേരുന്നു. ഇരുനദികളുടേയും ഈ സംഗമസ്ഥാനം ഏറ്റവും ശ്രേഷ്ഠമായ തീര്‍ഥസ്‌നാനമാണ്.
ഇന്ദ്രപ്രസ്ഥം ( ദില്ലി) , മഥുര, വൃന്ദാവനം തുടങ്ങിയ ചരിത്രപ്രസിദ്ധമായ നഗരങ്ങള്‍ യമുനാനദിക്കരയിലാണുള്ളത്. നീല വര്‍ണമാര്‍ന്ന യമുനയുമായി ശ്രീകൃഷ്ണന് അഗാധബന്ധമാണുള്ളത്. അതിനാല്‍ കൃഷ്ണഭക്തി സാഹിത്യത്തില്‍ കവികള്‍ യമുനയെ ധാരാളം പ്രകീര്‍ത്തിക്കുന്നതായി കാണാം. പുരാണങ്ങളനുസരിച്ച് യമുന, സൂര്യഭഗവാന്റെ പുത്രിയാണ്. വേദങ്ങളിലും യമുനയെപ്പറ്റിയുള്ള വര്‍ണനകള്‍ ദൃശ്യമാണ്.
















