Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍ക്കടകവും രാമായണവും

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Jul 17, 2019, 01:02 am IST
inSamskriti

കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാന്‍ തെരഞ്ഞടുത്തതെന്തിനാണെന്ന  വിഷയം ചിന്തനീയമാണ്. രാമന്‍ അവതരിച്ചത് കര്‍ക്കിടക മാസത്തിലാണെന്ന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തില്‍ വ്യക്തമായി വര്‍ണിക്കുന്നുണ്ട്. ഏവര്‍ക്കും സുപരിചിതമായ ആ ഒരു ഭാഗം ഇങ്ങനെയാണ്: 

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്ക-

ലച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍ 

നക്ഷത്രം പുനര്‍വസു 

നവമിയല്ലോ തിഥി

നക്ഷത്രാധിപനോടു 

കൂടവേ ബൃഹസ്പതി

കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ

അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കടകം

അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗവന്‍ മീനത്തിലും 

വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നില്‍

നില്ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍

ദിക്കുകളൊക്കെ പ്രസാദിച്ചിതു ദേവകളും. 

എന്ന് ജ്യോതിശാസ്ത്രമനുസരിച്ച് രാമന്റെ ജനനത്തെപ്പറ്റിയും ഗ്രഹനിലയെന്തെന്നതും വിവരിക്കുന്നുണ്ട്. അഞ്ചു ഗ്രഹങ്ങളും ഉച്ചസ്ഥാനത്ത് നിലകൊള്ളുമ്പോള്‍, അച്യുതന്‍ (മഹാവിഷ്ണു) അയോദ്ധ്യയില്‍ ഭൂജാതനായി എന്നതാണ് ഇതിന്റെ ചുരുക്കം. പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ നവമി തിഥിയില്‍ നക്ഷത്രാധിപനോടു (ചന്ദ്രന്‍) കൂടെ ബൃഹസ്പതി (വ്യാഴം) കര്‍ക്കടകത്തില്‍ അത്യുച്ചസ്ഥനായിരിക്കുമ്പോള്‍, മാത്രവുമല്ല, സൂര്യനും കര്‍ക്കടകത്തില്‍ അത്യുച്ചസ്ഥനായിരിക്കുമ്പോള്‍ ജഗന്നാഥനായ ശ്രീരാമന്‍ അയോദ്ധ്യയില്‍ അവതരിച്ചു എന്നു ചുരുക്കം. ശ്രീരാമന്‍ അവതരിച്ചതറിഞ്ഞതില്‍ സര്‍വ്വ ദിക്കുകളും സകല ദേവതകളും പ്രസാദിച്ചു. ഇക്കാരണത്താല്‍ രാമനോടുള്ള ഭക്ത്യാദരങ്ങളോടുകൂടി സന്തോഷപൂര്‍വ്വം സച്ചരിതം പഠിക്കാനും അനുഷ്ഠിക്കാനും തദ്വാരാ മുക്തി നേടാനുമായി കര്‍ക്കടകം പ്രത്യേകമായി തെരഞ്ഞെടുത്തു എന്നു അനുമാനിക്കാം. 

മാത്രവുമല്ല, കര്‍ക്കടകം ദുര്‍ഘടമാണെന്നു പറയാറുണ്ട്. പണ്ടു കാലങ്ങളില്‍ കര്‍ക്കിടകമാസം കണ്ണി മുറിയാതെ പെയ്യുന്ന ശക്തമായ മഴയായിരുന്നു. ആര്‍ക്കും പുറമേ വേലയ്‌ക്കു പോകാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ മിക്കവരും ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരുന്നു. സമയവും തള്ളിനീക്കുകയായിരുന്നു. അപ്പോള്‍ വെറുതെയിരിക്കുന്ന മനസ്സിന് വിഷാദത്തിലേയ്‌ക്കും കുത്സിതപ്രക്രിയകളിലേയ്‌ക്കും പൂകാനുള്ള സാദ്ധ്യത കൂടുതലായിരിക്കാം. അന്നൊക്കെ കൂട്ടുകുടുംബമായിട്ടായിരുന്നു കഴിഞ്ഞിരുന്നത് എന്നതിനാല്‍ വീടുകളില്‍ കൂടുതല്‍ അംഗങ്ങളുമുണ്ടാവും. ഈ സമയത്ത് കര്‍ക്കടകമാസം പൂര്‍ണമായും വീടുകളില്‍ ഭവ്യതയോടെയുള്ള രാമായണ പാരായണം പതിവായി. അത് ഇന്നും ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും മറ്റും രാമായണ പാരായണവും ചര്‍ച്ചകളും തുടരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ രാമായണത്തെ നെഞ്ചേറ്റിയിരിക്കുകയാണ്. രാമായണത്തിലെ ശീലുകളും തത്ത്വങ്ങളും ഇന്ന് വര്‍ദ്ധിതമായ രീതിയില്‍ പ്രചരിക്കുന്നത് ആശാസ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

India

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

പുതിയ വാര്‍ത്തകള്‍

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.