ഹൈദരാബാദ് : തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെതിരെ രുക്ഷ വിമര്‍ശിച്ച് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപി. കെസിനേനി ശ്രീനിവാസ് നാനിയാണ് ചന്ദ്രബാബു നായിഡുവിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസറ്റ് ചെയ്തത്. ‘നിങ്ങളുടെ വളര്‍ത്തുനായയെ നിലക്ക് നിര്‍ത്തൂ…’ എന്ന് നായിഡുവിന്റെ അനുയായി ബുദ്ധ പ്രസാദ് വെങ്കണ്ണയെ പരോക്ഷമായി വമര്‍ശിച്ചുകൊണ്ടായിരുന്നു വിജയവാഡ എംപിയുടെ ട്വീറ്റ്.
ചന്ദ്രബാബു നായിഡു സര്‍, നിങ്ങള്‍ക്ക് എന്നെപ്പോലുള്ളവരെ പാര്‍ട്ടിയില്‍ വേണ്ടെന്നാണെങ്കില്‍ ഞാന്‍ പാര്‍ലമെന്റ് അംഗത്വവും പാര്‍ട്ടി അംഗത്വവും രാജി വയ്‌ക്കാം. ഞങ്ങളെ വേണമെന്നുണ്ടെങ്കില്‍ താങ്കളുടെ വളര്‍ത്തുനായയെ നിയന്ത്രിക്കണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
നായിഡുവുമായി വളരെ അടുപ്പമുള്ളയാളാണ് ബുദ്ധ പ്രസാദ് വെങ്കണ്ണ. അടുത്തിടെ കെസിനേനിയും വെങ്കണ്ണയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ട്വിറ്ററിലൂടേയും രോഷ പ്രകടനം നടത്തിയിരിക്കുന്നത്. അതേസമയം കെസിനേനിയുടെ പ്രസ്താവന ടിഡിപിക്കുള്ളില്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
















