മുംബൈ: മഹാരാഷ്‌ട്ര ദോങ്ക്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു. തണ്ടേല്‍ തെരുവിലെ അബ്ദുള്‍ റഹ്മാന്‍ ഷാ ദര്‍ഗയ്‌ക്കടുത്ത് കേസര്‍ബായ് എന്ന കെട്ടിടമാണ് തകര്‍ന്നത്. അഞ്ചുപേരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തി. നാല്‍പ്പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് അപകടം സംഭവിച്ചത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും സ്ഥലതെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
















