Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതും മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി; അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് ഇടിക്കാന്‍ ഗൂഢാലോചന നടത്തി; വെളിപ്പെടുത്തലുമായി റോ ഉദ്യോഗസ്ഥന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2019, 12:13 pm IST
inIndia

ന്യൂദല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതിനു പിന്നിലും മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ കൈകളെന്ന് ആരോപണം. മുന്‍ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍.കെ. സൂഡ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. 

മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി 1990- 92 കാലയളവില്‍  ഇറാനില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി ഇരുന്നപ്പോള്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടപടി സ്വീകരിക്കണമെന്നും അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂഡ് രംഗതെത്തിയിരിക്കുന്നത്. 

ഐസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയതിനു പിന്നില്‍ രതന്‍ സേഹ്ഗള്‍ ആയിരുന്നു. അന്‍സാരിയുടെ അടുത്ത സുഹൃത്തായിരുന്നു സേഹ്ഗള്‍. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ നിലവാരം ഇടിയുന്നതിന് മനപ്പൂര്‍വ്വമായി അന്‍സാരിയുടെ പങ്കാളിത്തത്തോടെ സേഹ്ഗള്‍ നമ്പി നാരായണനെ കേസില്‍ പ്രതിയാക്കിയതാണ്. അതിനുശേഷം നമ്പി നാരായാണന്‍ ഇതിനെതിരെ നിയമ പോരാട്ടം നടത്തുകയും, ഇത് തെളിഞ്ഞതോടെ സുപ്രീംകോടതി കേസില്‍ കുറ്റവിമുക്തമാക്കുകയും ചെയ്തു. 

ഇന്ത്യയുടെ വിവരങ്ങള്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്ക് വിവരങ്ങള്‍ കൈമാറിയതിന് സേഹ്ഗള്‍ പിടിയിലായിട്ടുമുണ്ട്. സൈഹ്ഗളിനെ ഉപയോഗിച്ച് അന്‍സാരി ഇറാനിലെ റോ ഉദ്യോഗസ്ഥരെ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് ചേക്കേറി അവിടെ സുഖമായി കുടുംബവുമൊത്ത് താമസിക്കുകയാണ്. 

ഇറാനില്‍ റോ ഉദ്യോഗസ്ഥര്‍ പിടിയില്‍ ആകുമ്പോഴും ഇവരെ ശിക്ഷയ്‌ക്കു വിധിക്കുന്നതിനു പിന്നിലും അന്‍സാരിയുടെ കൈകളുണ്ടെന്നും സൂഡ് ആരോപിച്ചു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥരെ കാണാതാവുമ്പോള്‍ അധികൃതരെ അറിയിച്ച് വേണ്ട നടപടി സ്വീകരിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. എന്നാല്‍ ഇക്കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്കായി ഒന്നും അന്‍സാരിയുടെ ഭാഗത്തു നിന്ന് ചെയ്തിട്ടില്ല. മറിച്ച് രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ഇറാന് ചോര്‍ത്തി നല്‍കാനും ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തില്‍ ആക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. 

റോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സന്ദീപ് കപൂറിനെ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ തട്ടിക്കൊണ്ടു പോയ സംഭവം മുന്നു ദിവസത്തേയ്‌ക്ക് അന്‍സാരി പരിഗണിച്ചതുപോലുമില്ലെന്നും സൂഡ് കുറ്റപ്പെടുത്തി. പകരം കപൂര്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ ഓഫീസിലേക്ക് നോട്ട് എഴുതി കൈമലര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. അതിനുശേഷം രണ്ടാമതൊരാളെ കൂടി കാണാതായതോടെ കാണ്മാനില്ലെന്ന് ഒരു പരാതി മാത്രം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് താന്‍ ഇന്ത്യയിലുള്ള സുഹൃത്ത് ആര്‍.കെ. യാദവിനെ അറിയിക്കുകയും അദ്ദേഹം അടല്‍ ബിഹാരി വാജ്‌പേയുടെ ശ്രദ്ധയില്‍ ഇത് പെടുത്തുകയും ചെയ്തു. പിന്നീട് വാജ്‌പേയിയാണ് അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹ റാവുവിനെ ഇക്കാര്യം ധരിപ്പിക്കുകയും, ഇറാന്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് കപൂറിനെ മോചിപ്പിക്കുകയായിരുന്നു. 

ഇവയെല്ലാം ഇതിനുമുമ്പുണ്ടായ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം അറിയിച്ച് അന്‍സാരിക്കെതിരെ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ താന്‍ ഒരുപാട് ബഹുമാനിച്ചിരുന്നു. രാജ്യത്തെ എല്ലാ ജനങ്ങളേയും ഏകോപിപ്പിച്ചു നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു വരുന്ന നടപടികള്‍ സ്തുത്യര്‍ഹമാണ്. അന്‍സാരിയെ പോലൊരു നേതാവിന്റെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ മോദിക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ സമീപിക്കുന്നതെന്നും സൂഡ് അറിയിച്ചു. 

ഒരു തവണ ടെഹ്‌റാനില്‍ കാണാതായ റോ ഉദ്യോഗസ്ഥര്‍ക്കായി അവരുടെ ഭാര്യമാര്‍ അന്‍സാരിയെക്കണ്ട് പരാതി ബോധിപ്പിച്ചപ്പോള്‍ ഉദ്യാഗസ്ഥന്മാരുടെ ഭാര്യമാര്‍ അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കെല്ലാം തിരിച്ച് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരു ദിവസം അന്‍സാരിയുമായി കൂടിക്കാഴ്‌ച്ച നടത്തി ഒരുതവണ പോലും തന്റെ ഭാര്യയും താങ്കളും കണ്ടിട്ടില്ല, പിന്നെ എന്തിന് ഭാര്യയ്‌ക്കെതിരെ ഇത്തരത്തില്‍ പരാതി ഉന്നയിച്ചെന്ന് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മൗനമായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ആരെങ്കിലും നേരിട്ടു കണ്ട് അറിയിച്ചാല്‍ നോക്കി വേണ്ടത് ചെയ്യാമെന്ന ഒഴുക്കന്‍ മറുപടി നല്‍കി അവരെ തിരിച്ചയയ്‌ക്കുന്ന അദ്ദേഹത്തിന്റെ സ്ഥിരം നടപടി ഒഴിവാക്കുന്നതിനായി സ്വയം കണ്ടെത്തിയതായിരുന്നു ഭാര്യമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ആ നോട്ടീസ് നല്‍കല്‍. 

അന്‍സാരി എന്ന വ്യക്തി ഉന്നത ഉദ്യോഗസ്ഥരെ കൈയ്യില്‍ എടുത്ത് കാര്യങ്ങള്‍ കാണാനും മിടുക്കനാണ്. ഇറാനില്‍ നിന്നും ഇന്ത്യയിലെത്തുമ്പോള്‍ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും എന്നും സമ്മാനങ്ങള്‍ അദ്ദേഹം നല്‍കിയിരുന്നു. ഇതിനായി ഇറാനില്‍ നിന്നും ഡ്രൈഫ്രൂട്‌സ് ഉള്‍പ്പടെ നിരവധി സാധനങ്ങള്‍ മന്ത്രിമാരേയും മറ്റ് ഉന്നതരേയും സന്തോഷിപ്പിക്കാനായി നല്‍കിയിരുന്നു. ഇതിലൂടെ നല്ല വ്യക്തി എന്ന പ്രതിച്ഛായ അന്‍സാരി എന്നും നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ക്രൂരമുഖം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ലെന്നും സൂഡ് കൂട്ടിച്ചേര്‍ത്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.