Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎ ബില്‍ അവതരിപ്പിക്കുന്നതിനിടെ കൈചൂണ്ടി സംസാരിച്ച് ആഭ്യന്തരമന്ത്രി ഭയപ്പെടുത്തേണ്ടെന്ന് ഒവൈസി; താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 09:46 pm IST
in India

ന്യൂദല്‍ഹി:  ഭീകരത തുടച്ചുമാറ്റുകയെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി  ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ ശക്തിപ്പെടുത്താനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി.  വിദേശ രാജ്യത്ത് ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യന്‍ താല്‍പര്യങ്ങളെയും ലക്ഷ്യമിട്ട് നടക്കുന്ന ഭീകരാക്രമണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎക്ക് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ബില്‍ നിയമമായാല്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കെതിരെയും ഭീകര കേസുകളില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎക്ക് സാധിക്കും.  

ചര്‍ച്ചക്കിടെ ബിജെപി എംപി സത്യപാല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തുള്ള ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ ചൊടിപ്പിച്ചു. ഒരു പ്രത്യേക കേസിന്റെ അന്വേഷണം വഴി തിരിച്ചുവിട്ടില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണറെ സംസ്ഥാനത്തെ ഒരു നേതാവ് ഭീഷണിപ്പെടുത്തിയെന്ന സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ഒവൈസി ബഹളമുണ്ടാക്കി. തുടര്‍ന്ന് എഴുന്നേറ്റ് ഇടപെട്ട അമിത് ഷാ, പ്രതിപക്ഷം സംസാരിച്ചപ്പോള്‍ ഭരണപക്ഷത്തുള്ളവര്‍ തടസ്സപ്പെടുത്തിയില്ലെന്നും ഇതേ മാന്യത കാണിക്കണമെന്നും ആവശ്യപ്പെട്ടു. കൈ ചൂണ്ടി സംസാരിച്ച അമിത് ഷായോട് ഭയപ്പെടുത്തേണ്ടെന്ന് ഒവൈസി പ്രതികരിച്ചു. താന്‍ ആരെയും ഭയപ്പെടുത്തിയിട്ടില്ലെന്നും താങ്കളുടെ മനസില്‍ ഭയം ഉണ്ടെങ്കില്‍ തനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും അമിത് ഷാ തിരിച്ചടിച്ചു.

ഭീകരവാദത്തിനെതിരായ നിയമം ദുരുപയോഗം ചെയ്യുമെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീകരതയുടെ വേരറുക്കുക മാത്രമാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി. മതത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ ഒരിക്കലും നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ല. മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ബില്ലിനെ പിന്തുണക്കണം. ഭിന്നതയുണ്ടാകുന്നത് തെറ്റായ സന്ദേശം നല്‍കുകയും ഭീകരര്‍ക്ക് പ്രചോദനമാവുകയും ചെയ്യും. 2004ല്‍ യുപിഎ സര്‍ക്കാര്‍ പോട്ട (ഭീകരപ്രവര്‍ത്തന നിരോധന നിയമം) പിന്‍വലിച്ചത് വോട്ട് ബാങ്ക് സംരക്ഷിക്കാനായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ ഇതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു. മുംബൈ ആക്രമണമുണ്ടായതോടെ ഇതേ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്‍ഐഎ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായി. അദ്ദേഹം ചൂണ്ടിക്കാട്ടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

പുതിയ വാര്‍ത്തകള്‍

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.