കൊല്‍ക്കത്ത: കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ പശ്ചിമ ബംഗാളില്‍ 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി േനതാവ് മുകള്‍ റോയ്. സിപിഐഎം, കോണ്‍ഗ്രസ്്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എമാരാണ് ഇവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും റോയ് പറഞ്ഞു.
107 എംഎല്‍എമാര്‍ സംസ്ഥാന ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുള്ള എംഎല്‍എമാരുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പശ്ചിമ ബംഗാളില്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത്.
നിലവില്‍ ഭരണകക്ഷിയായ തൃണമൂലിന് 207 എംഎല്‍എമാരും പ്രതിപക്ഷമായ കോണ്‍ഗ്രസിന് 43 എംഎല്‍എമാരുമാണുള്ളത്. സിപിഐഎമ്മിന് 23 എംഎല്‍എമാരുമുണ്ട്. ബി.ജെ.പിക്ക് 12 അംഗങ്ങള്‍ മാത്രമാണുള്ളത്.ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നിന്ന് നാല്പതോളം തൃണമൂല്‍ എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു.
















