ന്യൂദല്‍ഹി : രാജ്യത്തെ ഹിന്ദു സമുദായത്തിനു നേരെയുള്ള ജിഹാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങള്‍ക്കെതിരെ ദേശ വ്യാപകമായി പ്രതിഷേധേ പ്രകടനം സംഘടിപ്പിക്കുമെന്ന് ബജ്‌രംഗ്‌ദൾസ്. ഹിന്ദുക്കള്‍ക്കു നേരെ ജിഹാദികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ അധികൃതര്‍ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും വിശ്വ ഹിന്ദു പരിഷദ് ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദേ ബജ്രംഗദള്‍ ദേശീയ കണ്‍ വീനര്‍ സോഹന്‍ സിങ് എന്നിവര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് നിവോദനം നല്‍കുമെന്നും ഇരുവരും പറഞ്ഞു. രാജ്യത്തെ വിവിധ ക്ഷേത്രങ്ങള്‍ക്കു നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. അടുത്തിടെ ന്യൂദല്‍ഹി യിലെ ദുര്‍ഗാക്ഷേത്രത്തില്‍ ആക്രമണം നടത്തിയവര്‍ ആള്ളാഹു അക്ബര്‍ എന്ന് ഉരുവിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഇത് ആക്രമണത്തിനു പിന്നിലെന്ന് ശരിവെയ്‌ക്കുന്നതിനുള്ള തെളിവാണ്. കൂടാതെ മധ്യപ്രദേശിലെ ക്ഷേത്രത്തിലും ഇത്തരത്തില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ദേശ വ്യാപകമായി ഹിന്ദുക്കളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതെന്ന് ബജ്രംഗദള്‍ അറിയിച്ചു.















