ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ഇന്ന് രാവിലെ രജൗറി സെക്ടറിലാണ് പാക് പ്രകോപനം ഉണ്ടായത്. വെടിവെപ്പില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു.
ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചതോടെ സൈന്യവും തിരിച്ചടിച്ചു. ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷികത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടയിലാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.
പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. വിഘടനവാദികള്‍ ഇന്ന് കശ്മീരില്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















