മുംബൈ: നേതൃത്വത്തില്‍ ആശങ്ക തുടരുന്നതിനിടെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മുംബൈ പിസിസി അധ്യക്ഷന്‍ മിലിന്ദ് ദിയോറ രാജിവെച്ചു. രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ്ര് രാജി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മിലിന്ദ് ദേവ്റെയെ പാര്‍ട്ടി മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി. വേണുഗോപാലിനെയും രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ദേവ്റെ വ്യക്തമാക്കി.ലോക്സഭ തെരഞ്ഞെടുപ്പില്‍ മുംബൈ സൗത്തില്‍നിന്നു മിലിന്ദ് ദേവ്റെ ജനവിധി തേടിയിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം സിന്ധ്യ രാജിവച്ചത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതോടെ പാര്‍ട്ടിയില്‍ കൂട്ട രാജിക്ക് കളമൊരുങ്ങിയത്.
















