വാരാണസി : വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസിയില്‍ എത്തും. രാവിലെ പത്തരയ്‌ക്ക് വാരാണസിയില്‍ എത്തുന്ന മോദി മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയുടെ അനാഛാദനം നിര്‍വ്വഹിക്കും.
വരാണാസി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്കും നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും.
വാരാണസിയെ ഹരിതാഭാമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വൃക്ഷതൈ നടീല്‍ പരിപാടിക്ക് മോദി തുടക്കം കുറിക്കും. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദി വാരാണസിയില്‍ എത്തുന്നത്. നേരത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനായി മോദി വാരാണസിയില്‍ എത്തിയിരുന്നു.















