ന്യൂദല്‍ഹി: വനിതകളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കൈത്താങ്ങ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ബജറ്റില്‍ നാരി തു നാരായണി പദ്ധതി. വനിതകള്‍ക്ക് വ്യവസായ വാണിജ്യ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായം നല്‍കും.
വിമന്‍സ് സെല്‍ഫ് ഗ്രൂപ്പ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഈ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അയ്യായിരം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്‌പ്പ ലഭിക്കുന്ന പദ്ധതികളടക്കം ആരംഭിക്കുമെന്ന് ധനമന്ത്രി ആരംഭിച്ചു.
ഇന്ത്യയ്‌ക്ക് അതിന്റെ വളര്‍ച്ചാ ഗാഥയില്‍ വലിയ വനിതാപങ്കാളിത്തത്തോടെ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വാമി രാമകൃഷ്ണന് സ്വാമി വിവേകാനന്ദന്‍ അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഉദ്ധരിച്ചുകൊണ്ട് ”വനിതകളുടെ അവസ്ഥ മെച്ചപ്പെടാതെ ലോകത്തിന്റെ ക്ഷേഃമത്തിന് ഒരു സാദ്ധ്യതയുമില്ല, ഒരു പക്ഷിക്ക് ഒരു ചിറകുകൊണ്ട് പറക്കുക അസാദ്ധ്യമാണ്.” മന്ത്രി പറഞ്ഞു.















