ന്യൂദല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ദല്‍വാല്‍ സിങ് സലയും രാജിവെച്ചു.രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ അദ്ദേഹം തങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും അല്‍പേഷ് രാജി സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ അപമാനിക്കുകയാണെന്നും പാര്‍ട്ടിയിലെ നേതൃനിരയിലുളളവര്‍ പ്രവര്‍ത്തകരെ പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോള്‍ തനിക്ക് ലഭിച്ചത് മാനസിക സമ്മര്‍ദ്ദം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താലാണ് രാജി വെക്കുന്നതെന്നും അല്‍പേഷ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി















