ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റോടെ ഇന്ത്യയിലെ മധ്യവർഗം പുരോഗതിയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് പാവപ്പെട്ടവരേയും മധ്യവര്‍ഗ്ഗത്തേയും പരിഗണിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറെ പ്രതീക്ഷാ നിര്‍ഭരമാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വളര്‍ച്ചയെ ഈ ബജറ്റ് ത്വരിതപ്പെടുത്തും എന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിലെ വികസന പദ്ധതികൾ ഈ ബജറ്റോടെ വേഗത്തിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും’, പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സമ്പല്‍സമൃദ്ധമാക്കുന്നതും ജനങ്ങളെ ശാക്തീകരിക്കുന്നതും ആണ് ബജറ്റ്. യുവാക്കള്‍ക്ക് ഒരു നല്ല നാളെ പ്രദാനം ചെയ്യുന്നതും പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതും ആണ് ബജറ്റ് എന്നും പ്രധാന മന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ആണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. വ്യാവസായിക മേഖലയെ ശക്തിപ്പെടുത്തുന്നതാണ് ബജറ്റ് എന്ന് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.















