ന്യൂദൽഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും. വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും.
കൂടാതെ ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കും. കൗശല്‍ വികാസ് യോജന വഴി ഒരു കോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.തൊഴില്‍ മേഖലയിലെ നിര്‍വചനങ്ങള്‍ ഏകീകരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ടിവി ചാനല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പിലാക്കും.ഇതിനായി രണ്ടാം ഘട്ടത്തില്‍ 10000കോടിയുടെ പദ്ധതി നടപ്പാക്കും. ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയിലൂടെ എല്ലാം ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ സാധിക്കും. ജല-വ്യോമയാന ഗതാഗത വികസന പദ്ധതികള്‍ കൊണ്ടുവരും. ജലമാര്‍ഗമുള്ള ചരക്ക് ഗതാഗതം വര്‍ധിപ്പിക്കും.















