Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാമായാവിയായ മേഘനാദന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2019, 03:57 am IST
in Samskriti

പാലാഴിമഥനകാലത്ത് ഉത്ഭവിച്ച സുലക്ഷ്ണയെന്ന സുന്ദരകന്യക പാര്‍വതിയുടെ പരിചാരികയായിരുന്നു. ഒരിക്കല്‍ അവളെ വാമദേവന്‍ ഏകാന്തതയില്‍ പരിഗ്രഹിക്കാനിടയായി. ആശങ്കാകുലയായി തീര്‍ന്ന കന്യകയെ പരമശിവന്‍ ആശ്വസിപ്പിച്ചു. ‘നീ വിവാഹിതയായി ഭര്‍തൃസംഗമമുണ്ടായതിനു ശേഷമേ ഈ തേജോധാരണം രണ്ടായി പിരിഞ്ഞ് ഗര്‍ഭമായി പരിണമിക്കുകയുള്ളൂ ‘ എന്നാല്‍ ഇക്കാര്യങ്ങളെല്ലാം   ദിവ്യദൃഷ്ടിയാല്‍ അറിഞ്ഞ പാര്‍വതി , സുലക്ഷണയെ ‘നീയൊരു മണ്ഡൂകമായി പരിണമിക്കട്ടെ’  എന്ന് ശപിച്ചു.

കാലം കുറേക്കഴിഞ്ഞപ്പോള്‍ മയനെന്ന അസുരശില്‍പി ശിവനെ പ്രസാദിപ്പിച്ച് തനിക്കൊരു മകള്‍ വേണമെന്ന് അപേക്ഷിച്ചു. ശിവന്‍ പാര്‍വതിയോട് പറഞ്ഞ് സുലക്ഷണയുടെ ശാപംമാറ്റി. മണ്ഡൂകത്തെ മണ്ഡോദരിയാക്കി മയന് മകളായി നല്‍കി. മണ്ഡോദരിയെ പിന്നീട് രാവണന് വിവാഹം ചെയ്തു നല്‍കി. സുലക്ഷ്ണയെന്ന മണ്ഡോദരി പ്രസവിച്ച ആദ്യസന്താനമാണ്  ഈ കാനീനന്‍. ( മേഘനാദന്‍) . രാവണന്റെ പുത്രനായതിനാല്‍ രാവണിയെന്നും പേരുവന്നു. 

 പ്രസവിച്ചപ്പോള്‍  തന്നെ മേഘഗര്‍ജനം പോലുള്ള ശബ്ദം മുഴക്കിയതിനാല്‍  നല്‍കിയ പേരാണ് മേഘനാദന്‍. പരമശിവനില്‍ നിന്ന് സകലമായാജാലങ്ങളും അഭ്യസിച്ചതിനാല്‍ മായാവിയെന്നും അറിയപ്പെട്ടു.  

ഒരിക്കല്‍ രാവണന്‍ സ്വര്‍ഗം ആക്രമിച്ചു കൊണ്ടിരിക്കെ മേഘനാദന്‍ ഇന്ദ്രനെ തട്ടിയെടുത്ത് ലങ്കയിലേക്ക് പോന്നു. ബ്രഹ്മാവെത്തിയാണ് ഇന്ദ്രനെ മോചിപ്പിച്ചത്. ഇന്ദ്രനെ ജയിച്ചവനെന്ന അര്‍ഥത്തില്‍ ഇന്ദ്രജീത് എന്ന പേരു വീണത് അങ്ങനെയാണ്.

രാവണന്‍ സര്‍വലോകങ്ങളും കീഴടക്കിക്കൊണ്ടിരുന്ന കാലത്ത് നികുംഭിലയില്‍ വെച്ച് മഹാഹോമാദികള്‍ നടത്തി ബ്രഹ്മാവിനെ മേഘനാദന്‍ പ്രത്യക്ഷപ്പെടുത്തി നിരവധി വരിഷ്ഠ വരങ്ങള്‍ നേടി. എവിടെയും എങ്ങനെയും സഞ്ചരിക്കാവുന്ന വിമാനം, ആയുധങ്ങളൊന്നും ഏല്‍ക്കാത്ത ദിവ്യകഞ്ചുകം. ആരിലും എവിടേയും ഫലിക്കുന്ന അത്ഭുതായുധം, മായാജാലം തുടങ്ങിയവയെല്ലാം മേഘനാദന് സിദ്ധിച്ച അപൂര്‍വ വരങ്ങളാണ്. സത്യബ്രഹ്മചാരിയും നിത്യനിരാഹാരനും നിര്‍ന്നിദ്രനുമായി പതിനാലു വര്‍ഷം കഴിഞ്ഞുകൂടിയ സമപ്രായക്കാരനുമാത്രമേ മേഘനാദനെ വധിക്കാനാകൂ. 

ഇക്കാര്യങ്ങളെല്ലാം തനിക്കു മാത്രമേ അറിയുകയുള്ളൂവെന്ന് വിഭീഷണന്‍ ലക്ഷ്മണനെ രഹസ്യമായി അറിയിച്ചു. ‘യുദ്ധത്തില്‍ പലതരം  മായാപ്രയോഗങ്ങള്‍ അവന്‍ നടത്തും. ഇക്കാര്യങ്ങളെല്ലാം മേഘനാദനോട് ഏറ്റുമുട്ടുമ്പോള്‍ മനസ്സിലുണ്ടാകണം. ലക്ഷ്മണ കുമാരാ, താങ്കള്‍ക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാകില്ല. ‘ മേഘനാദന്റെ പ്രത്യേകതകളും അവനോട് യുദ്ധം ചെയ്യേണ്ടതെങ്ങനെയെന്നും വിഭീഷണന്‍ സവിസ്തരം ലക്ഷ്മണനെ ബോധ്യപ്പെടുത്തി.  

 വാനരരാക്ഷസ സേനകള്‍ യുദ്ധം തുടങ്ങി. വാനരപ്രവരന്മാരായ സുഗ്രീവന്‍, ഹനുമാന്‍, അംഗദന്‍, നളന്‍, നീലന്‍, കുമുദന്‍, വിവിദന്‍ തുടങ്ങിയവര്‍ രാക്ഷസസൈന്യത്തലവന്മാരായ പ്രസേനനന്‍, വജ്രനാസന്‍, ധൂമ്രാക്ഷന്‍ വക്രദംഷ്‌ട്രന്‍, മഹാപാര്‍ശ്വന്‍, വിരൂപാക്ഷന്‍, നക്രവക്രന്‍ തുടങ്ങിയവരോട് ഏറ്റുമുട്ടി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

Kerala

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.