Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാണ്ട്; പിരിച്ചത് നാലില്‍മൂന്നും പാര്‍ട്ടിക്ക്; പ്രതികളെ പിടിക്കാത്തതിനും ന്യായീകരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 1, 2019, 05:03 pm IST
in Kerala

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സ്വരൂപിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയും പ്രതികളെ പിടിക്കാത്തതിന് ന്യായീകരണവുമായി മന്ത്രി തോമസ് ഐസക്ക്. 3.43 കോടി രൂപ സിപിഎമ്മും, 33 ലക്ഷം എസ്എഫ്‌ഐയും പിരിച്ചു. എന്നാല്‍, അഭിമന്യുവിന്റെ കുടുംബത്തിനായി ആകെ ചെലവഴിച്ചത് 72 ലക്ഷം മാത്രം. ബാക്കി തുക അഭിമന്യുവിന്റെ പേരില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പേരില്‍ സിപിഎമ്മിന് സ്വന്തം. 

മതഭീകരരുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിയായ പത്തൊമ്പതുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ പൊതുസമൂഹം നല്‍കിയ പണം പാര്‍ട്ടി എങ്ങിനെയാണ് സ്വന്തമാക്കുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. എസ്എഫ്‌ഐ സമാഹരിച്ചത് 33 ലക്ഷം രൂപയാണ്. ഇതില്‍ നിന്ന് 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി, 24,45,750 രൂപ ചെലവിട്ട് വീടു പണിതു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു. 

ബാക്കി 2.71 കോടിയോളം രൂപ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ ചെലവഴിക്കുമെന്നാണ് ഐസക്ക് അവകാശപ്പെടുന്നത്. എറണാകുളത്ത് അഭിമന്യുവിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കും, അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ബാക്കി പണം ആ ട്രസ്റ്റിന്റെ പേരില്‍ നിക്ഷേപിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റ് നല്‍കും തുടങ്ങിയവയാണ് പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍. 

രക്തസാക്ഷികളുടെ പേരില്‍ പണം പിരിച്ച് പാര്‍ട്ടി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന പതിവ് രീതിയാണ് സിപിഎം അഭിമന്യുവിന്റെ കാര്യത്തിലും സ്വീകരിച്ചതെന്നാണ് ആക്ഷേപം. 

അഭിമന്യുവിനെ കുത്തിയ രണ്ടു പ്രധാന പ്രതികളെ പിടികൂടാത്തതിനും ഐസക്കിന് ന്യായീകരണമുണ്ട്. രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാണ് എന്നിങ്ങനെയും അവകാശവാദങ്ങള്‍ നീളുന്നു.  നാളെ ഈ കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. ആകെ 16 പ്രതികളുണ്ട്. അവരില്‍ 14 പേരെയാണ് അറസ്റ്റു ചെയ്തത്. 

 കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് രാത്രിയാണ് ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പണം ചെലവഴിച്ച കണക്കുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഐസക്ക് രംഗത്തെത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍
Football

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.