മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വന്‍ അപകടമാണ് ഒഴിവായതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
വൈകുന്നേരം 5.40ഓടെയാണ് സംഭവമുണ്ടായത്. ദുബായില്‍ നിന്നെത്തിയ വിമാനം നിലത്തിറങ്ങുന്നതിനിടെയാണ് റെണ്‍വേയില്‍നിന്ന് തെന്നിമാറിയത്. വിമാനത്തിന്റെ ചക്രങ്ങള്‍ പുല്‍പരപ്പിലെ മണ്ണില്‍ താഴ്ന്നു. സംഭവത്തിനു ശേഷം ഉടന്‍തന്നെ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കി.
വിമാനം എയര്‍ ഇന്ത്യ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത് വര്‍ഷം മുന്‍പ് അപകടം നടന്ന അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്.
















