Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സചേതനമായ ജഗത്ത്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 30, 2019, 04:10 am IST
inSamskriti

കൃത്സനപ്രസക്ത്യധികരണം തുടരുന്നു.

ബ്രഹ്മം അവയവങ്ങളൊന്നുമില്ലാത്തതാണെന്നും ശുദ്ധബ്രഹ്മം പ്രപഞ്ചത്തിന് അതീതമാണെന്നും കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചു.

പൂര്‍വപക്ഷത്തിന്റെ മറ്റൊരു വാദത്തിനുള്ള മറുപടിയാണ് അടുത്ത സൂത്രം.

സൂത്രം  ആത്മനിചൈവം 

വിചിത്രാശ്ച ഹി

ജീവാത്മാവിലും ഇതുപോലെ വിചിത്രങ്ങളായ സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടല്ലോ.

യുക്തി കൊണ്ട് പരിശോധിച്ചാലും വേദസമ്മതമായ ഈ വിഷയത്തെ മനസ്സിലാക്കാനാവും.

അവയവങ്ങളൊന്നുമില്ലാത്തതും വികാരങ്ങളില്ലാത്തതുമായ ജീവാത്മാവിലും വിചിത്രങ്ങളായ സൃഷ്ടികള്‍ നടക്കാറുണ്ട്.

ഏകവും ശുദ്ധവുമായ ബ്രഹ്മത്തില്‍ നിന്ന് എങ്ങനെയാണ്  വൈവിധ്യമാര്‍ന്ന ഈ ജഗത്ത് ഉണ്ടാകുമെന്ന ചോദ്യത്തിന് മറുപടിയാണ് ഈ സൂത്രം.

നേരത്തെ ശ്രുതി പ്രമാണം കൊണ്ട് പറഞ്ഞതിനെ യുക്തി കൊണ്ട് ബോധിപ്പിക്കുകയാണ് ഇവിടെ.

ജീവന്‍ സ്വപ്‌നാവസ്ഥയില്‍ പലവിധ കാര്യങ്ങളെ അനുഭവിക്കുന്നത് നമ്മള്‍ അറിയുന്നുണ്ട്. ഒരാള്‍ സ്വപ്‌നം കാണുമ്പോള്‍ ആ സ്വപ്‌നലോകത്തെ സൃഷ്ടിക്കുന്നതും അതെല്ലാമായി മാറിയതും അതിനെ അനുഭവിക്കുന്നതും അയാള്‍ തന്നെയാണ്.

ബൃഹദാരണ്യകത്തില്‍ 

‘ന തത്ര രഥാ ന രഥയോഗാ ന പന്ഥാനോ  ഭവന്ത്യഥ രഥാന്‍ രഥയോഗാന്‍ പഥ: സൃജതേ’  ശരീരത്തിനുള്ള  ജീവാത്മാവ് സ്വപ്‌നത്തില്‍ തേരുകളേയും കുതിരകളേയും വഴികളേയും സ്വയം സൃഷ്ടിക്കുന്നു. വാസ്തവത്തില്‍ ഇവ ഒന്നും ഇല്ലാത്തതായിരുന്നുവെങ്കിലും ജീവാത്മാവ് സ്വയം ഉണ്ടാക്കിയെടുത്തതാണ്. തന്റെ സ്വരൂപാവസ്ഥയ്‌ക്ക് മാറ്റം വരുത്താതെയാണ് സ്വപ്‌നത്തില്‍ വിചിത്ര സൃഷ്ടികളെ സ്വയം ചെയ്യുന്നത്.

ദേവന്‍മാരും മായാജാലക്കാരും തങ്ങളുടെ സ്വരൂപത്തിന് മാറ്റം വരുത്താതെ തന്നെ ഇങ്ങനെ പലവിധ സൃഷ്ടികളും നടത്തുന്നു. ശുദ്ധമായ ബ്രഹ്മത്തിലും ഇങ്ങനെ അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നതാണ്.

വിശ്വാമിത്രന്‍, വസിഷ്ഠന്‍ ഭരദ്വാജന്‍, പരാശരന്‍ തുടങ്ങിയവരുടെ ചരിതങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ കാണാം. ഇങ്ങനെ യുക്തി കൊണ്ടും ജഗത് കാരണം ബ്രഹ്മമെന്ന് കാണാം.

സൂത്രം സ്വപക്ഷദോഷാച്ച

ബ്രഹ്മം ജഗത് കാരണമല്ല എന്ന് വാദിക്കുന്നവരുടെ പക്ഷങ്ങളില്‍ പലദോഷങ്ങളും കാണുന്നു എന്നതുകൊണ്ടും.

സിദ്ധാന്ത പക്ഷത്തെ എതിര്‍ക്കുന്ന പൂര്‍വ പക്ഷക്കാരുടെ വാദങ്ങള്‍ പലതും ദോഷങ്ങളുള്ളവയാണ്. അതിനാല്‍ സ്വീകരിക്കാനാവില്ല.

പ്രധാനമാണ് ജഗത് കാരണം എന്ന സാംഖ്യന്‍മാരുടെ വാദത്തില്‍ ദോഷമുണ്ട്. ജഡവും അവയവമില്ലാത്തതുമായപ്രധാനത്തില്‍ നിന്ന് എങ്ങനെ ചേതനവും അവയവങ്ങളുള്ളതുമായ ജഗത്തുണ്ടാകും. ഇനി പ്രധാനം അവയവങ്ങളോട് കൂടിയതാണെന്ന് പറയുകയാണെങ്കില്‍ അതും കുഴപ്പമാണ്. സത്ത്വം ,രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ സമതുലിതമായ അവസ്ഥയാണ് പ്രധാനം. ഈ മൂന്ന് ഗുണങ്ങളും അവയവങ്ങള്‍ ഇല്ലാത്തവയാണ്.അപ്പോള്‍ ഇവ കൂടിച്ചേരുന്ന പ്രധാനം എങ്ങനെ അവയവമുള്ളതാകും. വൈശേഷികന്‍മാരുടെ പരമാണു വാദത്തിലും ഈ ദോഷം കാണാം.

പ്രധാനം ശ്രുതിയ്‌ക്ക് വിരുദ്ധമാണ്. വേദ പ്രാമാണ്യമില്ലാത്തതിനാല്‍ അത് കണക്കിലെടുക്കാനാവില്ല.

അതിനാല്‍ എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തമായ ബ്രഹ്മം തന്നെയാണ് ജഗത് കാരണമെന്ന് യുക്തി കൊണ്ടറിയണം. ശ്രുതി പറയുന്നതും ഇങ്ങനെയുള്ള ബ്രഹ്മത്തെക്കുറിച്ചു തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.