ന്യൂദൽഹി: മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഔദ്യോഗിക വസതി ഒഴിയുന്നു. ഒരു മാസത്തിനകം വീട് ഒഴിയുമെന്ന് ട്വിറ്ററിലൂടെയാണ് അവർ അറിയിച്ചത്. ന്യൂദല്‍ഹി, 8,സഫദര്‍ജംഗ് ലെയിനിലുള്ള ഔദ്യോഗിക വിലാസത്തിലൊ ഫോണ്‍ നമ്ബറിലോ ഇനി തന്നെ കിട്ടില്ലെന്നും അവർ അറിയിച്ചു. സുഷമയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.
ഔദ്യോഗിക വസതി ഒഴിയുകയാണെന്ന വിവരം വെള്ളിയാഴ്ചയാണ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഊര്‍ജസ്വലയായ വനിതാ രാഷ്‌ട്രീയ പ്രവര്‍ത്തകയാണ് സുൃഷമയെന്നാണ് ഒരു ട്വീറ്റ് ചെയ്തു. ഏറ്റവും സ്വാധീനശേഷിയുള്ള നേതാവിനെയാണ് തങ്ങള്‍ക്ക് കൈവിട്ടുപോകുന്നതെന്നും ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ പ്രവര്‍ത്തനം രാഷ്‌ട്രീയ ഭേദമന്യേ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഈ തെരഞ്ഞെടുപ്പില്‍ സുഷമ മത്സരിച്ചിരുന്നില്ല.
















