Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമിത് ഷാ മുന്നില്‍ വഴിമാറിയത് കശ്മീരിന്റെ 30 വര്‍ഷത്തെ ചരിത്രം; പ്രതിഷേധമില്ലാതെ രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി; പത്തി മടക്കി മര്യാദക്കാരായി വിഘടനവാദികള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 28, 2019, 10:06 am IST
in India

ന്യൂദല്‍ഹി: ‘ ചിലര്‍ വരുമ്പോ, ചരിത്രം വഴിമാറും’ എന്നതൊരു പരസ്യവാചകമാണ്. ഇത് ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം. രണ്ടു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തോടെ വഴിമാറിയത് കഴിഞ്ഞ മൂന്നു ദശാബ്ദമായി നിലനില്‍ക്കുന്ന ജമ്മു കശ്മീരിന്റെ ചരിത്രമാണ്.

കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്ത് സന്ദര്‍ശനത്തിനായി എത്തുമ്പോള്‍ വിഘടനവാദികള്‍ ഹര്‍ത്താല്‍ നടത്തിയും, കരിങ്കൊടി കാണിച്ചും കടകള്‍ അടച്ചുമാണ് ഇന്നുവരെ സ്വീകരിച്ചിട്ടുള്ളത്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ ഇതെല്ലാം തിരുത്തി കുറിക്കപ്പെട്ടു. 30 വര്‍ഷത്തിനിടെ ആദ്യമായി പ്രതിഷേധമില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഹര്‍ത്താലും കരിങ്കൊടിയും പോയിട്ട് ഒരു  പ്രതിഷേധ പ്രസ്താവന ഇറക്കാന്‍ പോലും വിഘടനവാദികള്‍ ധൈര്യപ്പെട്ടില്ല. 

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം അമിത് ഷാ ആദ്യം സന്ദര്‍ശിക്കുന്ന സംസ്ഥാനമാണ് കശ്മീര്‍. മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടന്‍തന്നെ അദ്ദേഹം കശ്മീര്‍ മുഖ്യവിഷയമാണെന്ന് അറിയിച്ചിരുന്നു. ഇത് പ്രവര്‍ത്തിയിലും അദ്ദേഹം തെളിയിച്ചു. വിഘടനവാദം, സൈന്യത്തെ കല്ലെറിയല്‍, പാക് സഹായത്തോടെയുള്ള ഭീകരപ്രവര്‍ത്തനം,രാജ്യദ്രോഹ പ്രവര്‍ത്തനത്തിനുള്ള പണമൊഴുക്ക് തുടങ്ങിയ വിഷയങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് ആദ്യ ദിനങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്നത്.

സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തുമാറ്റുന്നതും മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതും വരെ ചര്‍ച്ചയിലെത്തി. കടുത്ത നടപടിക്കൊരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് വിഘടനവാദികള്‍ പരസ്യ പ്രസ്താവന നടത്തിയെങ്കിലും കേന്ദ്രം ഇത തള്ളി. ഇതിന് പിന്നാലെയാണ് അവര്‍ പ്രതിഷേധം ഒഴിവാക്കിയത്. 

ഗവര്‍ണര്‍ സത്യപാല്‍ മാലിക്, ഉപദേഷ്ടാവ് കെ.വിജയകുമാര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ, ചീഫ് സെക്രട്ടറി ബി.വി.ആര്‍. സുബ്രഹ്മണ്യം, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്, ഡിജിപി ദില്‍ബാഗ് സിങ് തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ അമിത് ഷാ സുരക്ഷാ കാര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ഭീകരരോടും വിഘടനവാദികളോടും സഹിഷ്ണുത വേണ്ടെന്ന് നിര്‍ദേശിച്ച അദ്ദേഹം ജമ്മു കശ്മീര്‍ പോലീസിനെ പ്രശംസിച്ചു. രാജ്യദ്രോഹികളോട് വിട്ടുവീഴ്ച ചെയ്യാതെ കശ്മീരില്‍ സമാധാനം സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ ഒരുക്കങ്ങളും അദ്ദേഹം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് അമര്‍നാഥ് ക്ഷേത്രത്തിനു സമീപത്തായുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉന്നത വൃത്തങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Mollywood

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

Kerala

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.