ന്യൂദല്‍ഹി: രാജസ്ഥാന്‍ ബിജെപി പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദന്‍ലാല്‍ സെയ്നി(75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ദല്‍ഹി എംയിസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയ അദ്ദേഹം കഴിഞ്ഞ 3 ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ബിജെപി കുടുംബത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് മദന്‍ലാല്‍ സെയ്നിയുടെ നിര്യാണമെന്നും തന്റെ പ്രാര്‍ത്ഥനകളും ചിന്തകളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.മദന്‍ലാല്‍ സെയ്നിയുടെ നിര്യാണത്തില്‍ ദു:ഖിതനാണെന്നും എംപി, എംഎല്‍എ, സംസ്ഥാന ബിജെപി പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം വിഭജനമില്ലാത്ത സേവനം അനുഷ്ഠിച്ചുവെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു ട്വീറ്റ് ചെയ്തു.
















