ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന ബലാകോട്ട് നടത്തിയ ദൗത്യത്തിന് പേര് നല്‍കിയത് ഓപ്പറേഷന്‍ ബന്ദര്‍. മലയാളത്തില്‍ വാനരനെന്നാണ് ബന്ദറിന് അര്‍ത്ഥമാക്കുന്നത്. മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു പേരിട്ടതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം രാമായണത്തില്‍ രാവണന്റെ ലങ്കയെ തീവെച്ച് നശിപ്പിച്ച ഹനുമാനെ അനുസ്മരിച്ചാണ് അത്തരമൊരു പേരിട്ടതെന്നും അഭ്യൂഹം പരക്കുന്നുണ്ട്.
കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലകോട്ടില്‍ ആക്രമണം നടത്തിയത്. ഫെബ്രുവരി 26 നായിരുന്നു ബാലകോട്ട് വ്യോമസേന പ്രത്യാക്രമണം നടത്തിയത്.
പാക് ഭീകര താവളങ്ങളെ ലക്ഷ്യമിട്ട് 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമ സേന ദൗത്യത്തിനായി ഉപയോഗിച്ചത്. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാര്‍ക്ക് രാഷ്‌ട്രപതി വായുസേനാ മെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
















