ന്യൂദല്‍ഹി : ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അശ്വിനി വൈഷ്ണവിനെ പിന്തുണച്ച് ബിജു ജനതാദള്‍ (ബിജെഡി). മൂന്ന് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞടുപ്പ്. ഇതില്‍ രണ്ട് സ്ഥാനാര്‍ത്ഥികളെയും ബിജെഡി പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാമത്തെ സീറ്റില്‍ മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വൈഷ്ണവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെഡിയോട് പിന്തുണ തേടിയിരുന്നു.
ജൂലായ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. അച്ച്യുത സാമന്ത, പ്രതാപ് കേസരി, സൗമ്യ രജ്ഞന്‍ പട്നായിക് എന്നിവര്‍ ലോക്സഭയിലേക്ക് നേരത്തെ മത്സരിച്ച് വിജയിച്ചിരുന്നു.
















