Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എല്ലാ വ്യവഹാരങ്ങള്‍ക്കും ആധാരം ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 22, 2019, 02:34 am IST
inSamskriti

ശിഷ്ടാപരിഗ്രഹാധികരണം നാലാമത്തേതായ ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം  ഏതേന ശിഷ്ടാപരിഗ്രഹാ അപി വ്യാഖ്യാതാ:

ഇതിനാല്‍ ശിഷ്ടന്‍മാര്‍ സ്വീകരിച്ചിട്ടില്ലാത്ത പരമാണു തുടങ്ങിയ വാദങ്ങളേയും വ്യാഖ്യാനിച്ചു. കഴിഞ്ഞ സൂത്രങ്ങളിലൂടെ സാംഖ്യമതത്തെ മാത്രം ഖണ്ഡിച്ചു എന്ന് കരുതാനാവില്ല. മനു, വ്യാസന്‍ തുടങ്ങിയ ശിഷ്ടന്മാരുടെ വാക്കുകളെ വകവയ്‌ക്കാത്തവരുടെ വാദങ്ങളും ഇവിടെ ഖണ്ഡിച്ചു.

വൈദിക സിദ്ധാന്തത്തെ സ്വീകരിക്കാത്തവരുടെ വാദങ്ങളും നിഷേധിച്ചിരിക്കുന്നു എന്നറിയണം. വേദോക്തമായ മതം മാത്രമാണ് നിത്യവും സ്വീകാര്യവുമായത്. ഇവിടെ പ്രത്യേകം എടുത്തു പറയാത്തതായ മറ്റ് മതക്കാരുടെ വാദങ്ങളെ കൂടി നിഷേധിക്കുകയാണ്. വേദാന്തമൊഴികെ മറ്റെല്ലാ ദര്‍ശനങ്ങളേയും തള്ളേണ്ടവയാണ്. ഭോക്ത്രാപത്ത്യധികരണം ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമേ ഉള്ളൂ.

സൂത്രം ഭോക്ത്രാപത്തേരവിഭാഗശ്ചേത് സ്യാല്ലോകവത്

(ഭോക്ത്രാപത്തേ: അവിഭാഗ: ചേത് സ്യാത് ലോകവത് )

ഭോക്താവായി ഭവിക്കുന്നതു കൊണ്ട് ഭോക്തൃ ഭോഗ്യവിഭാഗം ഇല്ലാതാകും എന്നാണെങ്കില്‍ ലോകത്തിലെന്നപോലെ ആ വിഭാഗം ഉണ്ടാകും. ബ്രഹ്മം ജഗത് കാരണമായാല്‍ ചൈതന്യമുള്ളതിനും ജഡത്തിനും അഥവാ കഴിക്കുന്നയാള്‍ക്കും കഴിക്കുന്ന വസ്തുക്കള്‍ക്കും വേര്‍തിരിവ് വരാതിരിക്കുമല്ലോ എന്ന് പറയുകയാണെങ്കില്‍ ശരിയല്ല. അത് സാധാരണ ലോകത്തില്‍ കാണുന്നതുപോലെ എന്ന് ധരിക്കണം. ജഗത്തിന്റെ കാരണം ബ്രഹ്മമാണ് എന്ന് പറഞ്ഞതിനെ എതിര്‍ത്ത് മറ്റൊരു തര്‍ക്കത്തെ കൊണ്ടുവരുന്നു.

ലോകത്തില്‍ കഴിക്കുന്നയാളും കഴിക്കുന്ന വസ്തുവും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്. കഴിക്കുന്നയാള്‍ ചേതനനും കഴിക്കുന്ന സാധനം അചേതനവുമാണ്. എല്ലാം ബ്രഹ്മമെന്ന് പറഞ്ഞാല്‍ എങ്ങനെ ഈ രണ്ട് എണ്ണം ഉണ്ടാകും? ബ്രഹ്മത്തിന് കര്‍തൃത്വവും ഭോക്തൃത്വവും ഉണ്ടാകേണ്ടേ? എല്ലാം ബ്രഹ്മമായാല്‍ സചേതനത്തേയും അചേതനത്തേയും തിരിച്ചറിയാനാന്‍ പ്രയാസമാകും. അതിനാല്‍ ബ്രഹ്മമാണ് എല്ലാറ്റിനും കാരണമെന്നത് അംഗീകരിക്കാനാവില്ലെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഈ വാദം ശരിയല്ല എന്ന് സൂത്രം പറയുന്നു. ‘സ്യാത് ലോകവത്’ എന്ന പ്രസ്താവന കൊണ്ട് ജീവനെ കഴിക്കുന്നയാളായ ഭോക്താവായും അന്നം മുതലായ വിഷയങ്ങളെ കഴിക്കുന്നതായ ഭോഗ്യങ്ങളായും അറിയണം. ഈ ലോകാനുഭവം അങ്ങനെതന്നെയുണ്ടാകും. കാരണം ബ്രഹ്മം ഉപാധിയില്‍ പ്രവേശിക്കുമ്പോള്‍ ഉപാധിയുടെ ധര്‍മ്മങ്ങളൊന്നും ബ്രഹ്മത്തെ ബാധിക്കുന്നില്ല. ഓരോ ശരീരത്തിലുമിരുന്ന് ലോകവ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന പുണ്യപാപങ്ങളും സുഖദു:ഖങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും എല്ലാം ജീവനെ ബാധിക്കും. കാരണം ജീവന്‍ അവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ്. എന്നാല്‍ ആത്മാവിനെ ഇതൊന്നും ബാധിക്കില്ല. എത്ര കാലം അറിവില്ലായ്‌മയുണ്ടോ അത്രയും കാലം കഴിക്കുന്നവനെന്നും കഴിക്കുന്നവയെന്നുമുള്ള ഭേദവും വ്യവഹാരവും ഉണ്ടാകും. ഇവിടെ ഒരേ സമയം ഭേദവും അഭേദവും കാണാം. ഇത് കടലില്‍ അലയും നുരയും പതയുമൊക്കെ കാണും പോലെയാണ്. ഇവയൊക്കെ വേറെ വേറെയാണെങ്കിലും വാസ്തവത്തില്‍ എല്ലാം വെള്ളം തന്നെയാണ്. 

ജീവനെ ബാധിക്കുന്നതൊന്നും ബ്രഹ്മത്തെ ബാധിക്കില്ല എന്നത് ലോകാനുഭവങ്ങളെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ വളരെ വ്യക്തമാവും. അച്ഛന്റെ അംശം തന്നെയാണ് മകന്‍. എങ്കിലും അച്ഛന്റെ അനുഭവങ്ങള്‍ മകനോ മകന്റേത് അച്ഛനോ ഉണ്ടാകുന്നില്ല. ഇവ രണ്ടുപേരേയും ഒരു പോലെ ബാധിക്കുന്നില്ല. ലോകത്തിലെ ഭേദം തോന്നിക്കുന്ന എല്ലാ തരത്തിലുമുള്ള വ്യവഹാരങ്ങള്‍ക്കും ആധാരം ബ്രഹ്മമാണ്. തൈത്തിരീയത്തില്‍ ‘തത് സൃഷ്ട്വാ തദേവാനുപ്രാവിശത് ‘അത് സൃഷ്ടിച്ചു അത് തന്നെ പ്രവേശിച്ചു എന്നുള്ളത് ജീവന്റെയും പരമാത്മാവിന്റെയും അഭേദത്തെ വ്യക്തമാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.