Categories: India

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്, പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയത്തില്‍’; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ നിറഞ്ഞ് നിന്നത് ശ്രീനാരായണ ഗുരു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി : ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നയ പ്രഖ്യാപന പ്രസംഗത്തിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തുടക്കമിട്ടത്. ഇതുകൂടാതെ ഗുരുവിന്റെ ‘ ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകവും രാഷ്‌ട്രപതി ഉദ്ധരിച്ചു. 

പുതിയ ഇന്ത്യ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ രബീന്ദ്രനാഥ ടഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യ നിര്‍മിക്കുമെന്നും നയപ്രഖ്യാപന വേളയില്‍ അറിയിച്ചു. 

ഗ്രാമീണ മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്നതും സൈനിക ശക്തി കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന പദ്ധതികളും നയപ്രഖ്യാപന വേളയില്‍ രാഷ്‌ട്രപതി അവതരിപ്പിച്ചു. സര്‍ജ്ജിക്കല്‍ സ്‌െ്രെടക്കും പുല്‍വാമ ആക്രമണത്തിനു ശേഷം നടന്ന വ്യോമാക്രമണവും ഇന്ത്യയുടെ ശക്തി തെളിയിക്കുന്നതാണെന്നും രാഷ്‌ട്രപതി പറഞ്ഞു.13,000 കോടി രൂപയുടെ കാര്‍ഷിക ക്ഷേമ പദ്ധതികളും രാഷ്‌ട്രപതി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ അഴിമതി ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരോട് അനുകമ്പ ഉണ്ടാകില്ല. മുത്തലാഖ്, നിഖാഹ് ഹലാല തുടങ്ങിയ  ദുരാചാരങ്ങള്‍ ഉന്മൂലനം ചെയ്യണമെന്നും 17ാം ലോക്‌സഭാ നയപ്രഖ്യാപന വേളയില്‍ അറിയിച്ചു.

Recent Posts