Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിസ് ഇന്ത്യ യൂണിവേഴ്‌സിനെതിരായ ആക്രമണം: എസ്ഐക്കു സസ്‌പെന്‍ഷന്‍; രണ്ടു പോലീസുകാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ്; സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2019, 09:53 am IST
inIndia

കൊല്‍ക്കത്ത: മിസ് ഇന്ത്യ യൂണിവേഴ്‌സ് ഉഷോഷി സെന്‍ഗുപ്തയ്‌ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി. കൊല്‍ക്കത്ത പോലീസ് സ്റ്റേഷനിലെ എസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രണ്ടു പോലീസുകാര്‍ക്കു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഊബര്‍ കാറില്‍ സഞ്ചരിക്കുന്‌പോള്‍ കൊല്‍ക്കത്തയില്‍വച്ചാണ് ഉഷോഷി സെന്‍ഗുപ്തയ്‌ക്കു നേരെ 15 അംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് ഉഷോഷി ഫേസ്ബുക്കില്‍ വിശദമായ കുറിപ്പെഴുതി. സംഭവത്തിന്റെ വീഡിയോയും അക്രമികളുടെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചു. ഇതോടെ സംഭവം വിവാദമായി.

ജോലികഴിഞ്ഞ് തിരികെ രാത്രി 11.40-ഓടെ വീട്ടിലേക്കു പോകവെ ബൈക്കില്‍ എത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു എന്നാണ് ഉഷോഷി പറയുന്നത്. കാറിനെ പിന്തുടര്‍ന്ന സംഘം വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്തു. ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. 

മര്‍ദനത്തിനിടെ സമീപത്തെ പോലീസ് പോസ്റ്റിലെത്തി ഉഷോഷി പരാതിപ്പെട്ടെങ്കിലും ഇതു തങ്ങളുടെ അധികാര പരിധിയല്ലെന്നായിരുന്നു പോലീസിന്റെ മറുപടി. പോലീസ് എത്തിയപ്പോള്‍ അവരെ തള്ളിമാറ്റി അക്രമിസംഘം പിരിഞ്ഞുപോയി. അടുത്ത ദിവസം പരാതി നല്‍കാമെന്നു നിശ്ചയിച്ച് സഹപ്രവര്‍ത്തകനെ ഇറക്കുന്നതിനായി വാഹനം അടുത്ത സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും അക്രമിസംഘമെത്തി. കാറിനു നേരെ കല്ലെറിഞ്ഞ സംഘം ഉഷോഷിയെ കാറില്‍നിന്നു വലിച്ചിറക്കി ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചതുകേട്ടു നാട്ടുകാര്‍ ഓടിക്കൂടിയതോടെയാണ് അക്രമി സംഘം പിന്‍വാങ്ങിയതെന്ന് ഉഷോഷി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

വീടിനു തൊട്ടടുത്തു നടന്ന സംഭവത്തില്‍ പരാതി നല്‍കുന്നതിനായി രാത്രി തന്നെ ചാരു മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, ആദ്യസംഭവം നടന്നത് ഭവാനിപോര്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ബഹളംവച്ചതോടെ പരാതി സ്വീകരിക്കാന്‍ അവര്‍ തയാറായി. ഊബര്‍ ഡ്രൈവറുടെ പരാതി സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. ഒരേ വിഷയത്തില്‍ രണ്ടു പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് പറഞ്ഞതെന്നും ഉഷോഷി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.