Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘അമൃത്’ കേരളം അട്ടിമറിക്കുന്നു; ഇഷ്ടക്കാരെ തിരുകി കയറ്റിയും പുറം കരാര്‍ നല്‍കിയും കോടികളുടെ ധൂര്‍ത്ത്; ഇതുവരെ വകമാറ്റിയത് 500 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 05:44 pm IST
inIndia

കൊച്ചി: സംസ്ഥാനങ്ങളുടെ നഗര വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍) പദ്ധതി’ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. നഗര വികസന പദ്ധതിയില്‍ നിന്ന്  വകമാറ്റി ചെലവഴിച്ചത്  500 കോടിയോളം രൂപയാണ് . പദ്ധതിയുടെ മേല്‍നോട്ടത്തിനെന്ന പേരില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മായി മാത്രം ഇതുവരെ നല്‍കിയത് 72 ലക്ഷത്തില്‍ അധികം രൂപ. എന്നാല്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാറായിട്ടും ഇതുവരെ ഒന്നും പൂര്‍ത്തിയാക്കിയിട്ടുമില്ല. ഇഷ്ടക്കാരെ പുതിയ തസ്തികകള്‍ ഉണ്ടാക്കി നിയമിച്ചും ഇഷ്ടക്കാര്‍ക്ക് കോടികളുടെ കരാര്‍ നല്‍കിയും വലിയ ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന്.

പദ്ധതിയുടെ മേല്‍നോട്ടത്തിനെന്ന പേരില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം മായി മാത്രം ഒരുകോടിയോളം അധികം നല്‍കി. അമൃത് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ 24 വിദഗദ്ധര്‍ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ തന്നെ സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റില്‍ ആറും, ഒമ്പത് സിറ്റി മിഷന്‍ മേനേജ്‌മെന്റ് യൂണിറ്റില്‍ രണ്ടു പേര്‍ക്കുമാണ് അനുമതിയുള്ളത്. എന്നാല്‍ ഇവരെ നയിക്കാന്‍ നിയമിതനായിട്ടുള്ള ഐഎഎസ് ഓഫീസറായ മിഷന്‍ ഡയറക്ടറുടെ ശമ്പളം സംസ്ഥാനം വഹിക്കണമെന്നാണ് നിയമം. 

2015 ജൂണിലാണ് പദ്ധതി ആരംഭിക്കുന്നത്. അതുമുതല്‍ 2018 ജൂണ്‍ വരെയുള്ള മൂന്നവര്‍ഷം മിഷന്‍ ഡയറക്ടര്‍ക്ക് കേന്ദ്ര ഫണ്ടില്‍ നിന്നാണ് ശമ്പളം നല്‍കിയിരിക്കുന്നത്. കേന്ദ്ര നിര്‍ദ്ദേശത്തെ കാറ്റില്‍പ്പറത്തി കാലഹരണപ്പെട്ട പദ്ധതിയായ കെഎസ്യുഡിപിയുടെ ഏഴോളം ജീവനക്കാര്‍ക്കും അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശമ്പളമായി  കോടികള്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രം നല്‍കുന്ന ഫണ്ട് സംസ്ഥാനങ്ങള്‍ വാങ്ങുന്നതിനോ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നതിനോ മോടി പിടിപ്പിക്കുന്നതിനോ, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനോ, പദ്ധതി ഇതര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ വിനിയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം ഉള്ളപ്പോഴാണ്  നിയമ ലംഘനം. പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ കേന്ദ്രം ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുള്ളതാണ്.

എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി കഴിഞ്ഞ മാസം ഡെപ്യൂട്ടി ഡയറക്ടര്‍ എന്നൊരു തസ്തിക കൂടി സംസ്ഥാനം  സൃഷ്ടിച്ചിട്ടുണ്ട്. അതിനിടെ അമൃത് സിറ്റി മിഷന്‍ മാനേജ്‌മെന്റിലെ 12 ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം 20 ശതമാനം വെട്ടിക്കുറച്ചാണ് നല്‍കി വരുന്നത്. അവശേഷിക്കുന്ന അഞ്ച് പദ്ധതിയുടെ ഡിപിആറുകള്‍ സമയബന്ധിതമായി ഇനിയും നല്‍കാത്തതാണ് ശമ്പളം കുറഞ്ഞതിന്റെ കാരണം കാണിക്കുന്നത്. എന്നാല്‍ സ്ഥലം തന്നെ കണ്ടെത്താത്ത പദ്ധതികള്‍ക്കെങ്ങിനെ ഡിപിആര്‍ തയ്യാറാക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

കേന്ദ്ര മര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം സ്ഥലമെങ്കിലും വകയിരുത്തിയെങ്കില്‍ മാത്രമേ ഡിപിആര്‍ തയ്യാറാക്കാന്‍ സാധിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്വയം ഭരണ വകുപ്പിനേയും സംസ്ഥാനത്തേയും അറിയിച്ചെങ്കിലും പിടിച്ചുവെച്ച ശമ്പളം തിരിച്ചു നല്‍കാന്‍ സംസ്ഥാനവും തയ്യാറായിട്ടില്ല. ഇത്തരത്തില്‍ 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. പദ്ധതിയുടെ കാലാവധിക്കുള്ളില്‍ ഈ ബാധ്യത തീര്‍ത്തില്ലെങ്കില്‍ ശമ്പളക്കുടിശ്ശിക സംസ്ഥാന ഖജനാവില്‍ നിന്ന് നല്‍കണമെന്നാണ് കരാര്‍. എന്നാല്‍ അതും അമൃതില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.

പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്  പിഡിഎംസി കണ്‍സള്‍ട്ടന്റിനെ ഒഴിവാക്കി ചെറുകിട കണ്‍സള്‍ട്ടന്റിനെ നിയമിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ കരാര്‍ പ്രകാരം കണ്‍സള്‍ട്ടന്റിന് 25 കോടിയാണ് വകയിരുത്തിയത്. ഇത് ഒഴിവാക്കി ആറ് ചെറുകിട കണ്‍സള്‍ട്ടന്റുകള്‍ക്കാണ് സംസ്ഥാനം പിന്നീട് കരാര്‍ മാറ്റി നല്‍കിയത്. 45 കോടിയാണ് ഇവര്‍ക്കുള്ള കരാര്‍ വിഹിതം. ഒരു കണ്‍സള്‍ട്ടന്‍സിക്ക് മാത്രം 18 കോടി ഫീസിനത്തില്‍ നല്‍കി.കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ കണ്‍സള്‍ട്ടന്‍സിക്ക് 450 കോടിയുടെ കരാറുകളും വിവിധ നഗരസഭകള്‍ നല്‍കിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.