Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനോയ്‌ക്കെതിരായ പരാതിയില്‍ മുംബൈ പോലീസ് അന്വേഷണം തുടങ്ങി; ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2019, 08:20 am IST
in Kerala

അന്ധേരി: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ശക്തമാക്കി മുംബൈ പോലീസ്. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും. 

വാട്‌സ് അപ് സന്ദേശങ്ങള്‍ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാല്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസ് ശേഖരിക്കും. എന്നാല്‍ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കിയേക്കും. 

അതേസമയം കണ്ണൂരില്‍ ബിനോയ് നല്‍കിയ പരാതിയില്‍ കേരളപോലീസ് ആശയക്കുഴപ്പത്തിലാണ്. സംഭവം നടന്നത് മുംബൈയിലായതിനാല്‍ അവിടുത്തെ പരിശോധനകള്‍ കഴിഞ്ഞ ശേഷമേ കേസെടുക്കാനാകൂ എന്നാണ് പോലീസ് നിലപാട്.

ദുബായിയില്‍ വ്യവസായിയായ ബിനോയ് കോടിയേരി (37)ക്കെതിരെ മുംബൈയില്‍ സ്ഥിര താമസമാക്കിയ ബീഹാര്‍  സ്വദേശിനിയായ 35 കാരിയാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.  ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, വഞ്ചന, മനഃപൂര്‍വം അപമാനിക്കല്‍, ഭീഷണി എന്നീ കുറ്റങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.  ഈ മാസം 13നാണ് മുംബൈ ഓഷ്‌വാര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്‌ക്ക് തയാറാണെന്നും അറിയിച്ചു. യുവതിയെ പരിചയമുണ്ടെന്നും എന്നാല്‍, ഈ പരാതി ബ്ലാക്‌മെയിലിങ് ശ്രമമാണെന്നും ബിനോയ് പ്രതികരിച്ചു. ഡിഎന്‍എ ടെസ്റ്റിന് തയാറാണെന്ന് തുടക്കത്തില്‍ പറഞ്ഞ ബിനോയ് പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ അഭിഭാഷകരുമായി ആലോചിക്കട്ടെ എന്നാണ് പറഞ്ഞത്. 

ദുബായിയില്‍ കെട്ടിടനിര്‍മാണ ബിസിനസ്സാണെന്ന് പറഞ്ഞാണ് ബിനോയ് തന്നെ പരിചയപ്പെട്ടത്. 2009 മുതല്‍ 2018 വരെയായി വിവാഹ വാഗ്ദാനം നല്‍കി ബിനോയ് പല തവണ തന്നെ പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്നും ദുബായിയില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതി പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും കഴിഞ്ഞ വര്‍ഷമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തില്‍ രണ്ട് കുട്ടികളുണ്ടെന്നും താന്‍ മനസ്സിലാക്കിയതെന്നും പരാതിയിലുണ്ട്. 

അന്വേഷണം തുടങ്ങിയതായി ഓഷ്‌വാര സീനിയര്‍ ഇന്‍സ്‌പെക്ടറായ ശൈലേഷ് പസല്‍വാര്‍ അറിയിച്ചു. മുംബൈ മിറ റോഡിലെ താമസക്കാരിയാണ് യുവതി. ബിനോയ് എടുത്തുകൊടുത്ത ഫ്‌ളാറ്റിലാണ് യുവതിയും കുഞ്ഞും താമസിക്കുന്നത്. 2009 മുതല്‍ ലിവിങ് ടുഗതര്‍ രീതിയില്‍ ജീവിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. പാസ്‌പോര്‍ട്ടില്‍ കുഞ്ഞിന്റെ അച്ഛന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസ്‌പോര്‍ട്ട് എടുക്കാനായി നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ ചിത്രവും ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തു വിട്ടു. സത്യവാങ്മൂലത്തില്‍ ഇരുവരുടേയും കൈയൊപ്പുകളും കാണാം. 

ബിനോയ് ചെലവിനു പണം നല്‍കിയതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ള തെളിവകളുണ്ടെന്നും യുവതി അവകാശപ്പെടുന്നു. ഫ്‌ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്‌ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി ആവശ്യപ്പെട്ടത്. ഇതു സൂചിപ്പിച്ച് 2018 ഡിസംബറില്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ബ്ലാക്‌മെയിലിങ് ആരോപിച്ച്, നാലു മാസത്തിനു ശേഷം കേസു നല്‍കിയതും സംശയകരമാണെന്ന് യുവതി പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

India

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

India

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.