Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജഗത്തിലുള്ളതെല്ലാം സചേതനം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 17, 2019, 04:06 am IST
inSamskriti

ന വിലക്ഷണത്വാധികരണം

മൂന്നാമത്തെ അധികരണമായ ഇതില്‍ 8 സൂത്രങ്ങളുണ്ട്. ന്യായദര്‍ശനമനുസരിച്ചുള്ള വാദങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഈ സൂത്രങ്ങളിലൂടെ.

സൂത്രം  ന വിലക്ഷണത്വാദസ്യ തഥാത്വം ച ശബ്ദാത് 

വ്യത്യസ്തങ്ങളായ ലക്ഷണങ്ങളുള്ളതിനാല്‍ ബ്രഹ്മം ജഗത്തിന് കാരണമല്ല. ശ്രുതി വചനം കൊണ്ടും അപ്രകാരമുള്ള നില ഇതിനുണ്ടാകുന്നു.

ബ്രഹ്മം ജഗത്തിന്റെ നിമിത്ത കാരണവും ഉപദാന കാരണവുമായി  പറഞ്ഞത്  ശരിയല്ല

ബ്രഹ്മത്തിന്റെയും ജഗത്തിന്റെയും ലക്ഷണങ്ങള്‍ വേറെയായതിനാല്‍ ശ്രുതി വചനം കൊണ്ടും ജഗത്തിന്റെ ഉപാദാന കാരണം ബ്രഹ്മമല്ല.

വിലക്ഷണം കൊണ്ട് ചേതന ബ്രഹ്മം ജഗത്തിന് കാരണമാകാന്‍ സാധ്യമല്ല. ബ്രഹ്മത്തിന്റെ ചേതനത്വവും ജഗത്തിന്റെ ജഡത്വവും ശ്രുതിവാക്യത്താല്‍ ഉറപ്പാക്കാവുന്നതാണ്.

ശ്രുതികളില്‍ സത്യജ്ഞാനാദി ലക്ഷണങ്ങളെ കൊണ്ടാണ് ചേതനബ്രഹ്മത്തെ പറഞ്ഞിരിക്കുന്നത്.ജഗത്ത് ജ്ഞാനമില്ലാത്തതും ജഡവുമാണ്. അതിനാല്‍ ശ്രുതി തന്നെ ജഗത്തിനെ പരമാത്മാവില്‍ നിന്ന് വേറെയായി കാണുന്നു. കാര്യത്തിന് കാരണത്തില്‍ നിന്നും വേറിട്ടതാകാനാവില്ല. അതിനാല്‍ ചേതന ബ്രഹ്മം ജഡപ്രപഞ്ചത്തിന് കാരണമെന്ന് പറയുന്നത് ശരിയല്ല.

ന്യായ ശാസ്ത്രമനുസരിച്ചുള്ള വാദങ്ങള്‍ക്കാണ് ഇവിടെ സമാധാനം പറയുന്നത്.

‘കാരണ ഗുണാ: കാര്യേ സംക്രാമന്തി ‘ എന്ന നിയമമനുസരിച്ച് കാരണത്തിലുള്ള ഗുണങ്ങള്‍ കാര്യത്തിലും കാണണം. ബ്രഹ്മത്തിനും ജഗത്തിനും വേറെ വേറെ ഗുണങ്ങളാണുള്ളത്. ഇതിനെപ്പറ്റി മനനം ചെയ്യുന്നത് ശ്രുതിയ്‌ക്കനുസരിച്ചാകണം.

ബ്രഹ്മം ചേതനമെന്നും ജഗത്ത് അചേതനമെന്നും ബ്രഹ്മം ശുദ്ധമെന്നും ജഗത്ത് അശുദ്ധമെന്നും ഇവിടെ പറയുന്നു. കാരണത്തിന്റെ ഗുണങ്ങള്‍ തന്നെ കാര്യത്തിലും കാണും എന്ന് പറയുമ്പോള്‍ എങ്ങനെ ബ്രഹ്മം ജഗത്തിന് കാരണമാകും. അചേതനവും അശുദ്ധവുമായ പ്രധാനമാണ് ജഗത് കാരണമെന്ന് പറയുന്നതല്ലേ ശരി. സുഖം, ദു:ഖം, ഭ്രമം, സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയുള്ള ജഗത്ത് അതൊന്നും ഇല്ലാത്ത ബ്രഹ്മത്തിന്റെ കാര്യമെന്ന് പറയുന്നത് പ്രത്യക്ഷ വിരുദ്ധവും യുക്തിയ്‌ക്ക് ചേര്‍ന്നതുമല്ല എന്നാണ് ഇവിടത്തെ വാദം.

ജഗത്തിലുള്ളതെല്ലാം സചേതനമാണ്. ചിലവയില്‍ ചേതനത്വം പ്രകടമാണ.് എന്നാല്‍ മറ്റു ചിലതില്‍ പ്രകടമായി കാണാനാവില്ല എന്ന് പറയാം. മനുഷ്യന്‍ ചേതനയുള്ളവനാണെങ്കിലും ഉറക്കത്തിലും മോഹാലസ്യത്തിലും അചേതന ധര്‍മ്മങ്ങളല്ലേ കാണുന്നത് എന്ന് പറയുന്നതും ശരിയല്ല. അവിടെ ഗുണവൈഷമ്യം കൊണ്ട് ചേതനത്വം സ്പഷ്ടമാകുന്നില്ല എന്ന് പറയുന്നതും അനുഭവവിരുദ്ധമാണ്.

ശ്രുതിയില്‍ നിന്ന് തന്നെ പ്രപഞ്ചത്തിന്റെ ബ്രഹ്മവിലക്ഷണത ധരിക്കണം. ഉപാദന വിലക്ഷണതെയെയാണ് ഇവിടെ വ്യത്യസ്തമായത് എന്ന് അറിയണം. ശ്രുതി ചേതനമായ ബ്രഹ്മത്തില്‍ നിന്ന് ജഡമായ ജഗത്ത് വേറെയെന്ന് പ്രഖ്യാപിക്കുന്നു.

അതുപോലെ അചേതനങ്ങളെ ചേതനങ്ങളെ പോലെ പറയാറുണ്ട്.

അചേതനങ്ങളായ വസ്തുക്കള്‍ പറഞ്ഞു എന്ന് ശതപഥബ്രാഹ്മണത്തില്‍ ‘ മൃദബ്രവീത് ‘ മണ്ണ് പറഞ്ഞു ‘ആപോ/ബ്രുവന്‍ ‘  വെള്ളം പറഞ്ഞു എന്നിങ്ങനെയുള്ള വാക്യങ്ങളുണ്ട്;

ഛാന്ദോഗ്യോപനിഷത്തില്‍ ‘തത്തേജഐക്ഷത, താ ആപ ഐക്ഷന്ത ‘ എന്ന് തേജസ്സ് ജലം എന്നിവയ്‌ക്ക് ഈക്ഷണമെന്ന ക്രിയാ കര്‍തൃത്വം ആരോപിക്കാറുണ്ട്. ബൃഹദാരണ്യകത്തില്‍ ഇന്ദ്രിയങ്ങളെപ്പറ്റി ‘തേ ഹേമാപ്രാണാ അഹം ശ്രേയസേ വിവദമാനാ ബ്രഹ്മ പ്രാപു: ‘ എന്ന് പറയുന്നു.

ചേതനത്വം അചേതനങ്ങളാണെന്ന് കരുതുന്നവയ്‌ക്കും പറയുന്നുണ്ട് എന്നാണ് വാദമെങ്കില്‍ അടുത്ത സൂത്രം അതിന് മറുപടി നല്‍കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.