Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തകര്‍ന്നടിഞ്ഞ്, നാഥനില്ലാതെ പ്രതിപക്ഷം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 17, 2019, 02:28 am IST
inKerala

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത തരത്തില്‍ തകര്‍ന്നടിഞ്ഞ് പ്രതിപക്ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാതെ, ലക്ഷ്യബോധമില്ലാതെ അലയുകയാണ് പ്രതിപക്ഷ കക്ഷികള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആലോചിക്കാന്‍ ഒരു യോഗം ചേരാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. നേതൃസ്ഥാനം ഏറ്റെടുക്കേണ്ട കോണ്‍ഗ്രസിന് സ്വന്തം നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുമ്പൊക്കെ ഇത്തരം ഘട്ടങ്ങളില്‍ ആരും പറയാതെ തന്നെ നേതാവു ചമഞ്ഞ് രംഗത്തുവരാറുള്ള സിപിഎം ചിത്രത്തിലെങ്ങുമില്ല.

തെരഞ്ഞെടുപ്പു കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നുണപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാജ്യം ചുറ്റിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിദേശത്തേക്ക് പോയി. നേതൃ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച രാഹുലിനെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിഞ്ഞിട്ടില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുലിന്റെ പങ്കാളിത്തത്തെക്കുറിച്ച് കോണ്‍ഗ്രസിന് ഉറപ്പൊന്നുമില്ല. 

പ്രചാരണകാലത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്കു വന്ന് കോലാഹലം സൃഷ്ടിച്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്‌ക്കും, പാര്‍ലമെന്റ് സമ്മേളനത്തിനായി പ്രതിപക്ഷത്തെ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. മോദിക്കെതിരെ സഖ്യമുണ്ടാക്കാന്‍ ഓടിനടന്ന ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനേയും കാണാനില്ല. തൂക്കുസഭ വന്നാല്‍ പ്രധാനമന്ത്രിയാവാമെന്നു വരെ മോഹിച്ച നായിഡുവിന്റെ പാര്‍ട്ടിക്ക് ഇത്തവണ പാര്‍ലമെന്റില്‍ മൂന്ന് അംഗങ്ങള്‍ മാത്രം. 

മുമ്പൊക്കെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസങ്ങളില്‍ ഫോണ്‍ നിലത്തുവെക്കാന്‍ സമയമില്ലാത്തതുപോലെ തിരക്കായിരിക്കും. ഇപ്പോള്‍ ആരും തമ്മില്‍ വിളിയില്ല, എന്ന് പ്രതിപക്ഷത്തെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് പ്രതിപക്ഷ നിരയിലെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നു. മെയ് മുപ്പത്തൊന്നിന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുമെന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ച് ഓരോ പാര്‍ട്ടിയും തിരക്കിലായിരുന്നതിനാല്‍ ആ യോഗം ചേര്‍ന്നില്ല. കോണ്‍ഗ്രസിനു നേതാവില്ലാത്ത അവസ്ഥ വന്നതോടെ പിന്നീടു യോഗം വിളിക്കാന്‍ ആരും മുന്‍കൈയെടുത്തതുമില്ല. 

എന്‍ഡിഎയ്‌ക്കു പുറത്തുള്ള പല പാര്‍ട്ടികളും പാര്‍ലമെന്റിലെ അവരുടെ നേതാക്കളെ തെരഞ്ഞെടുക്കാത്തതാണ് പ്രതിപക്ഷ യോഗം വൈകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസിലെ ഒരു നേതാവു പറയുന്നത്. എംപിമാരുടെ സത്യപ്രതിജ്ഞയ്‌ക്കു ശേഷം ഈ മാസം 20ന് നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഏതെങ്കിലും  തരത്തിലുള്ള ഐക്യത്തിനു സാധ്യത തേടുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മല്ലികാര്‍ജുന ഖാര്‍ഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളുടെ അസാന്നിധ്യം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ അലട്ടും. കാലാവധി അവസാനിച്ചതിനാല്‍ രാജ്യസഭയില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.