Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടുംബവാഴ്ചയ്‌ക്കായി കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു; ജോസ് കെ. മാണി പുതിയ ചെയര്‍മാന്‍; എംഎല്‍എമാര്‍ ജോസഫ് പക്ഷത്തേക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 16, 2019, 03:41 pm IST
inKerala

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി ജോസഫ്-മാണി വിഭാഗങ്ങള്‍ തമ്മില്‍ ആഴ്ചകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ഇന്നലെ കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗത്തില്‍ ജോസ് കെ. മാണി എംപിയെ മാണിവിഭാഗം ചെയര്‍മാനായി തെരഞ്ഞെടുത്തു. 

കേരള കോണ്‍ഗ്രസ് രൂപീകരിച്ചതിന് ശേഷമുള്ള പതിനൊന്നാമത്തെ പിളര്‍പ്പാണിത്. പി.ജെ. ജോസഫും മാണിവിഭാഗവും വേര്‍പിരിയുന്നത് മൂന്നാമത്തെ തവണയും. ഇടയ്‌ക്ക് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്ത മാണി -ജോസഫ് വിഭാഗങ്ങള്‍ 2010ല്‍ ആണ് ഒന്നിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും ഇരുവിഭാഗങ്ങളും വേര്‍പിരിഞ്ഞു.

450 അംഗ സംസ്ഥാന സമിതി യോഗത്തില്‍ 325 പേര്‍ പങ്കെടുത്തെന്നാണ് മാണിവിഭാഗം അവകാശപ്പെടുന്നത്. എട്ട് ജില്ലാ പ്രസിഡന്റുമാരും യോഗത്തിനെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്  ചേര്‍ന്ന അര മണിക്കൂര്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇ.ജെ. അഗസ്തിയാണ് ജോസ് കെ. മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. പി.കെ. സജീവ്, തോമസ് ജോസഫ് എന്നിവര്‍ പിന്താങ്ങി. മറ്റൊരു പേരും ആരും നിര്‍ദ്ദേശിക്കാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ച മുതിര്‍ന്ന അംഗം അഡ്വ. കെ. ഇസഡ്. കുഞ്ചെറിയ, ജോസ് കെ. മാണിയെ ചെയര്‍മാനായി ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. 

തുടര്‍ന്ന് ജോസ് കെ. മാണി നന്ദി പ്രസംഗം നടത്തി. പാര്‍ട്ടിയെ ഒരു ഘട്ടത്തിലും കൈവിടില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‌ശേഷം തുറന്ന വാഹനത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പ്രകടനമായെത്തി ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കെ.എം. മാണിയുടെ ഛായാചിത്രവും അനാച്ഛാദനം ചെയ്തു. അതേസമയം സമാന്തരയോഗം നിയമവിരുദ്ധമാണെന്നും സംസ്ഥാനസമിതി വിളിക്കാന്‍ അധികാരം തനിക്ക് മാത്രമാണെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു.

നിലവില്‍ മൂന്ന് എംഎല്‍എമാര്‍ ജോസഫ് വിഭാഗത്തിനൊപ്പമാണ്. പി.ജെ. ജോസഫിനെ കൂടാതെ മോന്‍സ് ജോസഫും സി.എഫ് തോമസും ജോസ് കെ. മാണി വിരുദ്ധചേരിയിലാണ്. റോഷി അഗസ്റ്റിന്‍, എന്‍. ജയരാജ് എന്നീ എംഎല്‍എമാര്‍ ജോസ് കെ.മാണിക്കൊപ്പമാണ്. മുതിര്‍ന്ന നേതാക്കളായ ജോയി എബ്രഹാം, തോമസ് ഉണ്ണിയാടന്‍, അറയ്‌ക്കല്‍ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചന്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തില്ല. 

കെ.എം. മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്‍ഗ്രസിനെ പിളര്‍ത്തിയത്. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി വിളിക്കണമന്ന ആവശ്യം ജോസഫ് തള്ളിയതോടെയാണ് മാണിവിഭാഗം സമാന്തരയോഗം വിളിച്ചത്. യോഗത്തിനെതിരെ ജോസഫ് വിഭാഗത്തിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന് പരിശോധനയ്‌ക്ക് ശേഷമാണ് അംഗങ്ങളെ സമ്മേളനഹാളില്‍ പ്രവേശിപ്പിച്ചത്. പുറത്ത് പോലീസ് കാവലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.