Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാത്മാവിനെ അറിയുക

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 16, 2019, 04:36 am IST
inSamskriti

യോഗപ്രത്യുക്ത്യധികരണം

ഈ അധികരണത്തില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്

സൂത്രം  ഏതേനയോഗ: പ്രത്യുക്ത:

ഇതുകൊണ്ട് തന്നെ പാതഞ്ജല യോഗശാസ്ത്രവും നിരാകരിക്കപ്പെട്ടു. സാംഖ്യവും യോഗവും ഒരേ വഴിയില്‍ ചിന്തിക്കുന്നതാണ്. സാംഖ്യം പോലെയാണ് യോഗവും. പ്രധാനത്തെ സ്വതന്ത്രമായ ജഗത് കാരണമായും മഹതത്വം മുതലായവയെ കാര്യങ്ങളായുമാണ് യോഗദര്‍ശനക്കാരും കരുതുന്നത്. പതഞ്ജലിയുടെ യോഗശാസ്ത്രം സാംഖ്യത്തിലെ ജഗത് കാരണ പ്രക്രിയയെ അംഗീകരിക്കുന്നതിനാല്‍ യോഗത്തെ പോലെ സാംഖ്യത്തേയും അംഗീകരിച്ചു കൂടെ എന്ന് ചോദിക്കുന്നു. അതിന് യോഗത്തെ അംഗീകരിച്ചിട്ടില്ല, നിഷേധിച്ചിരിക്കുകയാണ്.  അതിനാല്‍ സാംഖ്യത്തെ നിരാകരിച്ചാല്‍ യോഗത്തെയും തള്ളിക്കളഞ്ഞതായി കണക്കാക്കാം. എന്നാല്‍ യോഗത്തെ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതെന്തിനാണ് എന്ന് ഈ സൂത്രത്തില്‍ വിശദീകരിക്കുന്നു.

യോഗത്തെ പ്രത്യേകം നിഷേധിച്ചിട്ടില്ല എന്നും മറ്റൊരു വാദവുമുണ്ട്. പ്രധാനത്തെ ഖണ്ഡിച്ചതിലൂടെ യോഗത്തിലെ  ജഡപ്രകൃതിയേയും നിഷേധിച്ചു. യോഗത്തില്‍ പ്രധാനം തന്നെയാണോ ജഗത്കാരണമായി പറയുന്നത് എന്ന് പലര്‍ക്കും സംശയമുണ്ട്. അവിടെ ജഡപ്രകൃതി എന്ന നിലയിലാണ് യോഗം കാണുന്നത്. വേദത്തില്‍ പലയിടത്തും യോഗത്തെപ്പറ്റി പറഞ്ഞിട്ടുള്ളതിനാല്‍ അത് വേദസമ്മതമാണെന്ന് കരുതാനും ഇടയുണ്ട്. അതിനാല്‍ മുമ്പ് പറഞ്ഞ ന്യായങ്ങളെ വിവരിച്ച് പറയുന്നു. ഇത് യോഗത്തെ നിഷേധിക്കാനാണ്. ബൃഹദാരണകത്തില്‍ ‘ ശ്രോതവ്യോ മന്തവ്യോ നിദി ധ്യാസിതവ്യ: ‘ ആത്മസാക്ഷാത്കാരത്തിന് ശ്രവണം, മനനം നിദിധ്യാനം എന്നിവ തുടര്‍ച്ചയായി ചെയ്യണമെന്ന് പറയുന്നു. നിദിധ്യാസനം എന്നതിനെ യോഗം എന്ന് പറയാമെന്ന് വാദം.

ശ്വേതാശ്വതര ഉപനിഷത്തില്‍ ‘ത്രിരുന്നതം സ്ഥാപ്യ സമം ശരീരം ‘എന്നുണ്ട്. മാറിടം ,കഴുത്ത്, തല എന്നിവ മൂന്നും സമനിലയില്‍ ഉയര്‍ത്തിയിരുന്ന് ധ്യാനിക്കണമെന്ന് പറയുന്നു.  കഠോപനിഷത്തില്‍ ‘ താം യോഗമിതി മന്യന്തേ സ്ഥിരാമിന്ദ്രിയ ധാരണാം ‘  ഇന്ദ്രിയങ്ങളെ ചലിപ്പിക്കാതെയിരിക്കുന്നത് യോഗമാണെന്ന് ധരിക്കുന്നു എന്ന് പറയുന്നുണ്ട്.കഠത്തില്‍ തന്നെ മറ്റൊരിടത്ത് ‘വിദ്യാമേതാം യോഗവിധിം ച കൃത് സ്‌നം ‘  ഈ ജ്ഞാനമാര്‍ഗ്ഗത്തേയും മുഴുവന്‍ യോഗവിധിയേയും ഇവിടെ പറയുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം ശ്രുതിയില്‍ യോഗ ശാസ്ത്രത്തെ പറ്റി പറഞ്ഞിരിക്കുന്നുവെന്ന തോന്നലുണ്ടാക്കാനും യോഗം വേദ സമ്മതമെന്ന് കരുതാനും ഇടയാക്കും. ‘അഥ തത്വദര്‍ശനോ യോഗ:’ എന്നും മറ്റുമുള്ള വാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ യോഗം ശ്രുതിസമ്മതമാണെന്ന് വാദിച്ചേക്കാം. യോഗത്തെ വേദം കുറച്ചൊക്കെ അനുവദിക്കുന്നതിനാല്‍ സാംഖ്യ സ്മൃതി പോലെയല്ല യോഗ സ്മൃതി എന്ന് വാദിക്കുന്നവരുമുണ്ട്.

ഈ വാദമുഖങ്ങളെയൊക്കെ ഖണ്ഡിക്കുകയാണ് ഇവിടെ.  പലതരത്തിലുള്ള സ്മൃതി ദര്‍ശനങ്ങളും ഗ്രന്ഥങ്ങളും ആധ്യാത്മമായി ഉണ്ടെങ്കിലും സാംഖ്യത്തേയും യോഗത്തേയുമാണ് ഈ സൂത്രങ്ങളിലൂടെ നിഷേധിക്കുന്നത്.

ശേതാശ്വതരത്തില്‍ ‘തത് കാരണം സാംഖ്യയോഗാധിഗമ്യം ജ്ഞാത്യാ ദേവം മുച്യതേ സര്‍വപാ ശൈ: ‘ എന്ന് പറയുന്നു.  ആകാരണതത്വം സാംഖ്യവും യോഗവും അനുസരിച്ചുള്ള സാധനകളെ കൊണ്ട് നേടാം. ആ ദേവനെ അറിഞ്ഞ് എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാകും. ഈ വാക്യം കാണുമ്പോള്‍ സാംഖ്യവും യോഗവും ശ്രുതി സമ്മതമെന്ന് ധരിച്ചേക്കാം. അത് ശരിയല്ല എന്ന് മനസ്സിലാക്കണം. സാംഖ്യമെന്നതിന് ആത്മതത്വവിചാരം എന്നും യോഗമെന്നതിന് ജീവത്മാ പരമാത്മാ ഐക്യമെന്നും അര്‍ത്ഥം പറയാറുണ്ട്. ശ്വേതാശ്വതരത്തില്‍ തന്നെ ‘തമേവ വിദിത്വാ അതിമൃത്യുമേതി നാന്യ: പന്ഥാ വിദ്യതേ അയനായ ‘  ആ ഒരു പരമാത്മാവിനെ അറിഞ്ഞാല്‍ മാത്രമേ മരണത്തെ അതിക്രമിക്കാനാകൂ എന്നും അതിന് വേറെ മാര്‍ഗ്ഗമില്ല എന്നും ഉറപ്പിച്ച് പറയുന്നു.  പല ആത്മാക്കളില്ല. അങ്ങനെ പലതിനെ പറയുന്നവയെ പരിഗണിക്കാനാവില്ല. പരമാത്മാവല്ലാതെ മറ്റൊന്നും ജഗത്തിന് കാരണമാകില്ല എന്ന് സമര്‍ഥിച്ചതിനാല്‍ അതല്ലാത്ത സിദ്ധാന്തങ്ങളെ മുഴുവന്‍ ഖണ്ഡിക്കുകയാണ്. വേദത്തിന് വിരുദ്ധമല്ലാത്തതിനെ സ്വീകരിക്കുന്നതില്‍ വിരോധമില്ല എന്നും അറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.