വാഷിങ്ടന്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം, ‘Modi hai to mumkin hai’, (മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്) പങ്കുവെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ജൂണ്‍ 24 ന് നടക്കാനിരിക്കുന്ന ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യ-യുഎസ് ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു പോംപിയോ. ഇന്ത്യ എല്ലാം തികഞ്ഞ പങ്കാളിയാണെന്നും അദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ മികച്ച അവസാരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മോദി ഹേ തോ മുന്‍കിന്‍ ഹേ’ (മോദിയുണ്ടെങ്കില്‍ സാധ്യമാണ്). പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലെത്തി. മുന്‍പ് ഇന്ത്യയുടെ യുഎസ് അംബാസഡറായിരുന്ന എസ്. ജയശങ്കര്‍ വിദേശകാര്യമന്ത്രിയായth ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കുമെന്നും പോംപെയോ സൂചിപ്പിച്ചു.
ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ നാല് ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ജൂണ്‍ 24ന് മൈക്ക് പോംപിയോ ഇന്ത്യയിലെത്തും. നരേന്ദ്രമോദി രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന്റെ ശേഷമുള്ള ആദ്യ ഉന്നതതല അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് സ്റ്റേറ്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
















