Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐസിസിക്കെതിരെ ട്രോള്‍ മഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2019, 06:18 am IST
in Sports

ലണ്ടന്‍: 12-ാമത് ഏകദിന ലോകകപ്പിന്റെ നിറംകെടുത്തി മഴ വില്ലനാകുന്നു. ഈ ലോകകപ്പ് തുടങ്ങി ഇതുവരെ നാല് മത്സരങ്ങളാണ് മഴയില്‍ ഒലിച്ചുപോയത്. ഒരു പന്തുപോലും എറിയാന്‍ കഴിയാതെ മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക-വിന്‍ഡീസ് മത്സരത്തില്‍ 7.3 ഓവര്‍ എറിഞ്ഞു.   ഇതിന് പുറമെ പാക്കിസ്ഥാന്‍-ശ്രീലങ്ക, ബംഗ്ലാദേശ്-ശ്രീലങ്ക കളിയാണ് മഴയില്‍ ഒലിച്ചുപോയലത്. മഴക്കളി തുടരുന്നതോടെ ഐസിസിയെ ട്രോളുകയാണ് ക്രിക്കറ്റ് ആരാധകര്‍. 

ക്രിക്കറ്റ് പരിശീലകരും ഐസിസിക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ലോകകപ്പ് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനങ്ങളില്ലാത്തത് കഷ്ടമാണെന്നാണ് ബംഗ്ലദേശ് കോച്ച് സ്റ്റീവ് റോഡ്‌സ് തുറന്നടിച്ചത്. കഴിഞ്ഞ ദിവസം ബ്രിസ്‌റ്റോളില്‍ ബംഗ്ലദേശ്-ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെത്തുടര്‍ന്നായിരുന്നു ഇംഗ്ലിഷുകാരന്‍ കുടിയായ റോഡ്‌സിന്റെ പ്രതികരണം. റിസര്‍വ് ദിനങ്ങള്‍ ഉള്ളതാണ് നല്ലതെന്ന് ശ്രീലങ്ക ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയും പറഞ്ഞു. മഴമൂലം കളികള്‍ മുടങ്ങിയാല്‍ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ദുര്‍ഘടമാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും അഭിപ്രായപ്പെട്ടു. നിലവില്‍ സെമി ഫൈനലുകള്‍ക്കും ഫൈനലിനും മാത്രമാണ് റിസര്‍വ് ദിനമുള്ളത്.

മഴകാരണം ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ചീത്തപ്പേരും ഇത്തവണ വീണു. 1992, 2003 ലോകകപ്പുകളില്‍ 2 മത്സരങ്ങള്‍ വീതം മഴ മൂലം നഷ്ടമായിരുന്നു. മഴ കളി തടസ്സപ്പെടുത്തുന്നതിനാല്‍ വിദേശങ്ങളില്‍ നിന്നെത്തിയ ആരാധകര്‍ ഏറെ നിരാശയിലാണ്.വളരെയേറെ പണം മുടക്കിയെത്തിയിട്ടും ഒരു പന്തു പോലും എറിയാതെ മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതു കണ്ടു മടങ്ങേണ്ടി വരികയാണ് ഇവര്‍ക്ക്.

‘നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകകപ്പ് പോലും മര്യാദയ്‌ക്ക് നടത്താന്‍ സാധിക്കാത്ത ഐസിസി പിരിച്ച് വിടണം. മഴ കളിക്കുന്ന ഈ ലോകകപ്പ് ആരാധകര്‍ കാണില്ലെന്ന് തീരുമാനിക്കണം’ എന്നിങ്ങനെ പോകുന്ന ആരാധകരുടെ കമന്റുകള്‍.

ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം വൈകിയതിനെക്കുറിച്ച് വന്ന ട്രോള്‍ രസകരമാണ്. ‘ഇന്ത്യ ടോസ് ജയിച്ചു, ആദ്യം നീന്താന്‍ തീരുമാനിച്ചു’ എന്നായിരുന്നു അത്.  നീന്തല്‍ മത്സരത്തില്‍ പോരാടാന്‍ ഇന്ത്യന്‍ ടീം റെഡി എന്നായിരുന്നു മറ്റൊരു പോസ്റ്റ്.ലോകകപ്പില്‍ സൂര്യനും മേഘങ്ങളും തമ്മിലാണ് പോരാട്ടം എന്നിങ്ങനെ പോകുന്നു ട്വിറ്റര്‍ കമന്റുകള്‍.

ഇതിനിടെ, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ലോകകപ്പില്‍ റിസര്‍വ് ദിനങ്ങള്‍ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഐസിസി രംഗത്ത് വന്നിരുന്നു. ‘റിസര്‍വ് ദിനം നടപ്പാക്കുക പ്രായോഗികമല്ല. ലോകകപ്പിന്റെ ദൈര്‍ഘ്യം ക്രമാതീതമായി നീണ്ടുപോകും. സ്റ്റേഡിയങ്ങളുടെ ലഭ്യത, ടീമുകളുടെയും ഒഫീഷ്യല്‍സിന്റെയും താമസം, കാണികളുടെ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് മത്സരക്രമം തയ്യാറാക്കിയത്. റിസര്‍വ് ദിനത്തില്‍ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും’ ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.