Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജന്മം പരമഭാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 05:00 am IST
in Samskriti

തൊണ്ണൂറ്റി നാലാംദശകം: സര്‍വ്യാപിയായ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ജ്ഞാനവും ശരീരരൂപത്തില്‍ ആരാധിക്കപ്പെടുന്നതും ഭഗവാനോട് ഐക്യം പ്രാപിക്കലുമാകട്ടെ മാര്‍ഗവും ലക്ഷ്യവും. 

വേദമാര്‍ഗങ്ങളേക്കാള്‍ ശ്രേഷ്ഠം ശ്രീകൃഷ്ണ ആരാധനയാണ്. അങ്ങ് വരദായകനും കരുണാമയനുമാണ്. ദു:ഖിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നവനാണ്. പരമാത്മാവായ അങ്ങും ജീവാത്മായ ഞാനും ഒന്നു തന്നെയാണ് എന്നു ഞാന്‍ തിരിച്ചറിയുന്നു. ബന്ധവും മോക്ഷവും ജീവാത്മാവിനില്ല. ബുദ്ധനും മുക്തനും ആരെന്നു ഞാനറിയുന്നു. ചിത്തശുദ്ധി ജീവമുക്തനാവശ്യമാണ്. അവന് അങ്ങയോടുള്ള ദൃഢഭക്തി വേണം. ഞാന്‍ പരമാത്മബോധം തേടി സായൂജ്യം നേടിക്കൊള്ളാം. ചിലര്‍ വേദംപഠിച്ചു ചൊല്ലി അര്‍ഥങ്ങള്‍ പോലുമറിയാതെ കര്‍മങ്ങള്‍ ചെയ്ത്, ഒന്നും നേടാതെ ജന്മം പാഴാക്കുന്നു. 

അങ്ങയെക്കുറിച്ചും എനിക്ക് ഗഹനമായിട്ടറിഞ്ഞു കൂടാ എങ്കിലും അങ്ങയെ ഞാന്‍ ദൃഢഭക്തിയോടെ ശരണം പ്രാപിക്കുന്നു. അങ്ങയേയും ഭക്തരേയും വിഗ്രഹത്തോടെയും ഞാന്‍ അറിഞ്ഞുപാസിച്ചു കൊള്ളാം. എന്നെ അവിടുത്തെ ദാസനാക്കേണമേ ഗുരുവായൂരപ്പാ. എല്ലാം അങ്ങയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. അങ്ങയെ അടിയന്‍ ആരാധിക്കുന്നു. പ്രണമിക്കുന്നു. എന്റെ രോഗങ്ങള്‍ മാറ്റിത്തരേണമേ. (സമ്പൂര്‍ണമായ ദാസഭാവഭക്തിയാണിവിടെ നമുക്ക് കാണാനാകുന്നത്)

തൊണ്ണൂറ്റിയഞ്ചാം ദശകം ( ധ്യാനമാര്‍ഗം):  ഈ പ്രപഞ്ചത്തിന്റെ ആരംഭത്തിലെ സൃഷ്ടിയും സത്വരജസ്തമോഗുണങ്ങളുംവിവരിക്കുന്നു. ബ്രഹ്മമായ അങ്ങയുടെ അവസ്ഥയും, ത്രിഗുണാത്മകമായ സൃഷ്ടിയുടെ നിലനില്‍പ്പും വിശദമാക്കുന്നു. ഭക്തി മാര്‍ഗത്തിന്റെ ലാളിത്യവും ഉത്തമമായ സന്മാര്‍ഗവും അങ്ങയോടുള്ള ഭക്തിമാത്രമാണ്. ഭക്തന് മറ്റൊരു ലോകവും സിദ്ധിയും താല്‍പര്യമുണ്ടാകുന്നില്ല. അങ്ങയുടെ ഭക്തന് ജീവിതപരാജയമില്ല., കത്തിക്കാളുന്ന കാട്ടു തീ കൊടും കാടിനെ പോലും ദഹിപ്പിക്കുന്നു. അതുപോലെയാണല്ലോ അങ്ങയോടുള്ള ഭക്തി. ശക്തിമായ ഏത് ആകര്‍ഷണങ്ങളേയും അതിജീവിക്കാന്‍ കെല്‍പു തരുന്നു. 

അടിയന്റെ മനസ്സ് ശുദ്ധമാക്കുക. മനസ്സലിവുണ്ടാക്കുക. ഭക്തിയുടെ ആനന്ദം തരിക. മനോമാലിന്യം നീക്കുക. അങ്ങയെ ഞാന്‍ ഗാഢഭക്തിയോടെ ധ്യാനിച്ചു കൊള്ളാം. അങ്ങയുടെ ധന്യമായ ശരീരം, ധന്യമായ സന്ദേശങ്ങള്‍, ജീവിതദൗത്യങ്ങള്‍. ഇവയെല്ലാം ധ്യാനിച്ചു കൊള്ളാം. മുഖം, മന്ദഹാസം, പൊട്ട്, എല്ലാമെല്ലാം ഞാന്‍ ധ്യാനിച്ചു കൊള്ളാം. അങ്ങയുടെ ധ്യാനത്തിലൂടെ ഞാന്‍ സിദ്ധിയുള്ളവനായിത്തീര്‍ന്ന് ആരാധിക്കാം. എല്ലാ ദു:ഖങ്ങളില്‍ നിന്നും അടിയനെ കരകയറ്റീടേണമേ ഗുരുവായൂരപ്പാ. 

തൊണ്ണൂറ്റിയാറാം ദശകം( ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം): അകാരവും, ഓംകാരവും, മനുവും, ഭൃഗുവും, നാരദനും, ഗരുഡനും, അനന്തനും ഗംഗയും, മഹാബലിയും,ജപയജ്ഞവും, ഉദ്ധവനും തേജസ്സും, ബലവും, പുരുഷനും, പ്രകൃതിയും അങ്ങാണ്. ഭക്തിയും മൂന്നുയോഗവും അങ്ങയിലേക്കുള്ള മാര്‍ഗം തന്നെ. ഓരോ തരത്തിലുള്ളവര്‍ക്ക് ഓരോയോഗം. ജ്ഞാനവും ഭക്തിയും പൂര്‍വപുണ്യം കൊണ്ടു ലഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

News

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.