Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ പ്രതിഷേധ റാലിയ്‌ക്ക് നേരെ മമത പൊലീസിന്റെ നരനായാട്ട്; ഒരു പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; ഹിന്ദു വിരുദ്ധ കലാപത്തിന് തുടക്കമിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 03:51 pm IST
inIndia

കൊൽക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി റാലിക്കിടെ പോലീസ് അതിക്രമം. പശ്ചിമബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു പോലീസിന്റെ നരനായാട്ട്. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. എന്നാല്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വച്ച് തടയുകയും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.   

അക്രമണത്തിനിടെ രണ്ട് ദിവസം മുമ്പ് കാണാതായ ബിജെപി പ്രവർത്തകൻ ആഷിഷ് സിംഗിനെ (47) മരിച്ച നിലയിൽ മാൾഡയിൽ കണ്ടെത്തി. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്‌ച്ചയായി ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണങ്ങളാണ് നടത്തുന്നത്. ആക്രമണങ്ങളിൽ ഇരുപതോളം പേരെ കാണാതായി. ഇവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബംഗാളില്‍ തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം  നോര്‍ത്ത് 24 പര്‍ഗാനാസ്, ബസിര്‍ഹട്ട് എന്നിവിടങ്ങളില്‍ തൃണമൂലിന്റെ പ്രാദേശിക നേതാക്കളായ മുസ്ലിം ക്രിമിനലുകള്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പ്രദീപ് മൊണ്ടാല്‍, സുകാന്ത മൊണ്ടാല്‍, ശങ്കര്‍ മൊണ്ടാല്‍ എന്നിവരെയാണ് വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയ്യൂം മൊല്ലയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്.  

എട്ട് പേര്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗങ്ങളിലൂടെ കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്‌ക്കാണ് അക്രമത്തിന്റെ സൂത്രധാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രാലയം ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ മമത പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിരോധവുമായി രംഗത്തെത്തിയ മന്ത്രിമാരായ പാര്‍ഥാ ചാറ്റര്‍ജിയും ജ്യോതിപ്രിയ മല്ലിക്കും മൂന്ന് തൃണമൂലുകാര്‍ കൊല്ലപ്പെട്ടതായി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി പതിനെട്ടിലെത്തി. ഇതിന് പിന്നാലെയാണ് മമതയുടെ പിന്തുണയോടെ പ്രാദേശിക മുസ്ലിം നേതാക്കള്‍ കലാപം അഴിച്ചുവിട്ടത്. മെയ് 30ന് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തീവ്ര മുസ്ലിം നേതാക്കളാണ് പലയിടങ്ങളിലും തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിലുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനും മമത ശ്രമിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ വിജയാഹ്ലാദ റാലിക്ക് നേരെയും അക്രമം നടന്നു. തൃണമൂലിന്റെ അതിക്രമങ്ങള്‍ ബംഗാളി ജനത ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

India

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

India

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

Entertainment

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.