ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില അതീവഗുരുതരം. ഒരു ഭീകരനെ സൈന്യം വധിച്ചു.
തിരക്കേറിയ അനന്തനാഗിലെ കെപി റോഡില്‍ ഇന്നലെ വൈകിട്ട് പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഇന്‍സ്പെക്ടറും ഉള്‍പ്പെടുന്നു. ഒരു നാട്ടുകാരനും പരിക്കേറ്റു. സൈന്യത്തിന്റെ തിരിച്ചടിയിലാണ് ഒരു ഭീകരനെ വകവരുത്തിയത്.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചതിനു ശേഷമുണ്ടായ വലിയ ആക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: