Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വിജയത്തിന്റെ ആലസ്യത്തില്‍ പ്രവര്‍ത്തകര്‍ വീഴരുത്; നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങൂ’; രാഷ്‌ട്രീയനയം വ്യക്തമാക്കി അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2019, 12:19 pm IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ  വന്‍ വിജയത്തില്‍ മതിമറന്ന് ഇരിക്കരുതെന്നും അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ ഏറെ മുന്നിലാണ് ബിജെപിയെങ്കിലും പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന സന്ദേശമാണ് അമിത് ഷാ നല്‍കുന്നത്. 

 ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നലെ പ്രധാന നേതാക്കള്‍ ദല്‍ഹിയില്‍ യോഗം ചേര്‍ന്നു. ബിജെപി ഭരണത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയിരുന്നു. വിജയത്തിന്റെ ആലസ്യത്തില്‍ വീഴരുതെന്നും അമ്പത് ശതമാനത്തിലേറെ വോട്ട് ലക്ഷ്യമിട്ട് പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഷാ നിര്‍ദേശം നല്‍കി. 

ആഭ്യന്തര മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ക്കിടെയാണ് അദ്ദേഹം യോഗം വിളിച്ചത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച് നിരന്തര കൂടിക്കാഴ്ചകളാണ് ഏതാനും ദിവസങ്ങളായി മന്ത്രാലയത്തില്‍ നടന്നുവരുന്നത്. അതേസമയം ലോക്സഭയില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. പ്രസിഡന്റ് രാഹുല്‍ രാജിഭീഷണി ഉയര്‍ത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ കറങ്ങിനടക്കുകയാണ്. 

ഹരിയാനയില്‍ മുഴുവന്‍ ലോക്സഭാ സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇവിടെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിളിച്ച യോഗം വാക്കേറ്റത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പ് പോരില്‍ വിയര്‍ക്കുകയാണ് കോണ്‍ഗ്രസ്. ഝാര്‍ഖണ്ഡില്‍ 14-ല്‍ 12 ലോക്സഭാ സീറ്റും ബിജെപി നേടി. ആര്‍ജെഡിയും ജെഎംഎമ്മുമായി സഖ്യമുണ്ടാക്കാനാണ് ഇവിടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനുള്ള ശ്രമങ്ങളൊന്നും ആരംഭിച്ചിട്ടില്ല. 

ഹരിയാനയിലും ഝാര്‍ഖണ്ഡിലും ബിജെപി ഒറ്റക്ക് മത്സരിക്കും. മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കും. നേരത്തെ ഭിന്നസ്വരമുയര്‍ത്തിയിരുന്ന സേന മോദിയുടെ രണ്ടാം വരവോടെ ഏതാണ്ട് നിശബ്ദരാണ്. 48-ല്‍ 41 സീറ്റാണ് സഖ്യം നേടിയത്. എന്‍സിപിയുമായുള്ള സഖ്യമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശരത് പവാര്‍ പിന്മാറുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. മഹാരാഷ്‌ട്രയില്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്നൊരുക്കമില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുക, തോല്‍ക്കുമ്പോള്‍ വോട്ടിങ് യന്ത്രത്തെയോ ജനങ്ങളെയോ കുറ്റം പറയുക. ഏതാനും വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ്സിന്റെ ‘രാഷ്‌ട്രീയ നയം’ ഉടനെയൊന്നും മാറ്റില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.