പാട്ന: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന് കേന്ദ്ര മന്ത്രിയും ബീഹാറിലെ മുതിര്‍ന്ന ബിജെപി നേതാവുമായ ഗിരിരാജ് സിങ്.
ജനാധിപത്യത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കൈവരിച്ചതിലുള്ള അമര്‍ഷമാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെ മമത സംസ്ഥാനത്ത് നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെ മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.
ബംഗാളിലെ 24 നോര്‍ത്ത് പര്‍ഗനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച നടത്തിയ അക്രമങ്ങളില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിങിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: