ന്യൂദല്‍ഹി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജിവെയ്‌ക്കാന്‍ ഒരുങ്ങിയതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രമന്ത്രി. മന്ത്രിസഭാ ഉപസമിതികളുടെ പുനസംഘടനയില്‍ പ്രതിഷേധിച്ച് രാജിവെയ്‌ക്കാന്‍ രാജ്‌നാഥ് സിങ് മുതിര്‍ന്നെന്നും മോദി പിന്‍തിരിപ്പിച്ചെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.
എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് രാജ്‌നാഥ് സിങ് പരിഹാസരൂപേണ അറിയിച്ചു. അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങളും ഈ വാര്‍ത്ത ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്.
മന്ത്രിസഭയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒറ്റക്കെട്ടായാണെന്നും ബിജെപിയില്‍ ഇത്തരം വിഭാഗീയതയോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലെന്നും ബിജെപി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
















