ഗുവാഹതി: തര്‍ക്കം പരിഹരിക്കാന്‍ ഇടനില നിന്ന ആസാം പോലീസിലെ കമാന്‍ഡോയെ അക്രമികള്‍ കത്തിക്കൊന്നു. ഗിരീഷ് ദത്ത (37) ആണ് കൊല്ലപ്പെട്ടത്. തിന്‍സുകിയ ജില്ലയിലെ മാകുമിലാണ് സംഭവം.
ഒരു പരിപാടി കഴിഞ്ഞ് അച്ഛനൊപ്പം മടങ്ങുകയായിരുന്നു ഗിരീഷ്. വഴിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായി തര്‍ക്കിക്കുന്നതു കണ്ട് പരിഹരിക്കാന്‍ അതിലിടപെട്ടു. അതോടെ ചിലര്‍ ഗിരീഷിനെതിരെ തിരിഞ്ഞു.
മടങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഗിരീഷിനെ ഓടിച്ചിട്ട് അടിച്ചു വീഴ്‌ത്തി കുത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ എത്തി കൊലയാളികളെ പിടിക്കാന്‍ ആവശ്യപ്പെട്ട റോഡ് ഉപരോധിച്ചു. പോലീസ് കൊലാളികള കണ്ടെത്താന്‍ തിരിച്ചില്‍ തുടരുകയാണ്.
















