ജോധ്പുര്‍: ലോകപ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് രാജസ്ഥാനിലെ ജോധ്പുരിനടുത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉത്തരേന്ത്യന്‍ നാടോടി നൃത്താവതരണത്തിലൂടെ ഏറെ പ്രശസ്തനാണ് ക്വീന്‍ ഹാരിഷ് എന്ന പേരില്‍ പ്രശ്തനായ ഹാരിഷ് കുമാര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഹാരിഷിന്റെ നൃത്ത സംഘത്തിലെ അംഗങ്ങളായ മറ്റു മൂന്നു പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.
ജോധ്പൂരിനടുത്തുള്ള കപാര്‍ദ ഗ്രാമത്തില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. രാജസ്ഥാനില്‍ പ്രചാരത്തിലുള്ള ഖൂമാര്‍, കാല്‍ബെലിയ, ചാങ്, ഭാവി, ചാരി തുടങ്ങിയ നൃത്ത രീതികളെ ലോകപ്രശ്‌സ്തമാക്കുന്നതില്‍ ഹാരിഷ് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
















