കൊല്‍ക്കത്ത: ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നെ താഴെയിറങ്ങിയല്ലെന്ന് സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര. അതിനാല്‍ കരുതിയിരിക്കണം. ബംഗാളില്‍ ബിജെപിയുടെ സഹായം സ്വീകരിക്കരുത്. സഹായം നല്‍കരുത്, മിശ്ര പ്രസ്താവനയില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബംഗാളില്‍ പല സ്ഥലങ്ങളിലും ബിജെപിയുടെ സഹായത്തോടെ സിപിഎമ്മുകാര്‍ പാര്‍ട്ടി ഓഫീസുകള്‍ തൃണമൂലുകാരുടെ കൈകളില്‍ നിന്ന് പിടിച്ചെടുക്കുന്നുണ്ട്. അങ്ങനെ കാലങ്ങളായി പൂട്ടിപ്പോയ പല പാര്‍ട്ടി ഓഫീസുകളും അടുത്ത കാലത്ത് സിപിഎം തുറന്ന്, പതാക ഉയര്‍ത്തി. ഇങ്ങനെ ബിജെപി സഹായത്തോടെ പാര്‍ട്ടി ഓഫീസുകള്‍ തുറക്കരുതെന്നാണ് സൂര്യകാന്ത് മിശ്രയുടെ ആഹ്വാനം.
















