Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ വിദ്യാഭ്യാസ നയം 2019; വിദ്യാഭ്യാസ രംഗം ഉടച്ചുവാര്‍ക്കും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 2, 2019, 03:58 am IST
inIndia

ന്യൂദല്‍ഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കണമെന്നും താത്പര്യമുള്ള കുട്ടികള്‍ക്ക് എല്ലാ ക്ലാസുകളിലും സംസ്‌കൃതം പഠിക്കാന്‍ അവസരം നല്‍കണമെന്നും കരട് നയത്തില്‍ പറയുന്നു. 18 വയസ്സു വരെ വിദ്യാഭ്യാസം അവകാശമാക്കാനും ശുപാര്‍ശ.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ രാഷ്‌ട്രീയ ശിക്ഷാ ആയോഗ് എന്ന ഉന്നതാധികാര സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങള്‍ക്ക് രാഷ്‌ട്രീയ ശിക്ഷ ആയോഗ് അല്ലെങ്കില്‍ സംസ്ഥാന വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാം. സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ നിര്‍ബന്ധമാക്കണം. നാഷണല്‍ എജ്യുക്കേഷണല്‍ ടെക്നോളജി ഫോറം രൂപീകരിക്കണം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ ഉന്നമനത്തിനു വേണ്ടി മൂന്നു പുതിയ ദേശീയ സ്ഥാപനങ്ങള്‍, വിവര്‍ത്തനത്തിനും വ്യാഖ്യാനത്തിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍ (ഐഐടിഐ) എന്നിവ സ്ഥാപിക്കണം.

മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാല്‍ നിഷാങ്കിന് കഴിഞ്ഞ ദിവസമാണ് ഡോ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് കൈമാറിയത്. കരട് റിപ്പോര്‍ട്ടില്‍ ജൂണ്‍ 30 വരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. ദേശീയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 30 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത്. 2016 മേയ് 27ന് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിലുള്ള സമിതി ആദ്യ കരട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് 2017 ജൂണില്‍ പുതിയ സമിതിക്കു രൂപം നല്‍കിയത്. 

മുംബൈ എസ്എന്‍ഡിടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വസുധ കാമത്ത്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിശാസ്ത്ര അധ്യാപകന്‍ മഞ്ജുള്‍ ഭാര്‍ഗവ, ബാബ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാം ശങ്കര്‍ കുരീല്‍, അമര്‍കാന്തക് ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി.വി. കട്ടമണി, ഗുവാഹത്തി സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ അധ്യാപകന്‍ മഹ്സര്‍ ആസിഫ്, കെ.എം. ത്രിപാഠി, സിഎബിഎ അംഗം എം.കെ. ശ്രീധര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. 

10+2 മാറും; ഇനി 5+3+3+4

10+2 എന്നതിനു പകരം 5+3+3+4 എന്ന മാതൃകയാണ് പുതിയ ശുപാര്‍ശ. 1968ലെ വിദ്യാഭ്യാസ നയമായ 10+2 സംവിധാനം മാറ്റിയാണ് പുതിയ നയം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒഴിവാക്കി 11, 12 ക്ലാസ്സുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. 

ഇതില്‍ പ്രായത്തിന് അനുസരിച്ചാണ് കുട്ടികളെ വേര്‍തിരിക്കുന്നത്. മൂന്നു മുതല്‍ എട്ടു വയസ്സു വരെയുള്ള ആദ്യ ഘട്ടത്തില്‍ പ്രീ പ്രൈമറി ക്ലാസ്സുകളും, ഒന്ന്, രണ്ട് ക്ലാസ്സുകളും ഉള്‍പ്പെടും. മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. ആറ്, ഏഴ്, എട്ട് ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടം മൂന്നാമത്തേതും. 10, 11, 12 ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ നാലാമത്. സെക്കന്‍ഡറിയില്‍ ഓരോ വര്‍ഷവും സെമസ്റ്ററുകളായി തരംതിരിക്കും. ആകെ എട്ട് സെമസ്റ്ററുകള്‍ ഓരോ സെമസ്റ്ററിലും വിദ്യാര്‍ഥി അഞ്ചു മുതല്‍ ആറു വരെ വിഷയങ്ങള്‍ പഠിക്കണം.

 ഒന്നു മുതല്‍ അഞ്ചു വരെ പ്രൈമറി, ആറു മുതല്‍ എട്ടു വരെ അപ്പര്‍ പ്രൈമറി, 9-10 ക്ലാസുകള്‍ സെക്കന്‍ഡറി, 11-12 ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് നിലവില്‍ കണക്കാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.