Categories: Sports

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍, നദാല്‍ മുന്നോട്ട്

Published by
സ്വന്തം ലേഖകന്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സ്റ്റെഫാനോസ് ടിസ്പസ്, സിമോണ ഹാലപ്പ് എന്നിവര്‍ക്ക് മുന്നേറ്റം. 

സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കാസ്പര്‍ റൂഡിനെ കീഴടക്കി നാലാം റൗണ്ടിലേക്ക് മുന്നേറി. സ്‌കോര്‍: 6-3, 6-1, 7-6. ആദ്യ രണ്ട് സെറ്റും അനായാസം സ്വന്തമാക്കിയ ഫെഡറര്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം നേരിട്ടു. 

ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാല്‍ ബല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ച് നാലാം റൗണ്ടിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാല്‍ ജയം ഉറപ്പിച്ചത്. സ്‌കോര്‍: 6-1, 6-3, 4-6, 6-3.

ലോക ആറാം നമ്പര്‍ സ്റ്റെഫാനോസ് ടിസ്പസ് സെര്‍ബിയന്‍ താരം ഫിലിപ് ക്രാജിനോവിച്ചിനെ തോല്‍പ്പിച്ചു. കടുത്ത പോരാട്ടത്തിനുശേഷമാണ് ടിസ്പസ് ജയിച്ചുകയറിയത്. സ്‌കോര്‍: 7-5, 6-3, 6-7, 7-6. 

വനിതകളില്‍ ലോക മൂന്നാം നമ്പര്‍ സിമോണ ഹാലപ്പ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉക്രെയ്ന്‍ താരം ലെസിയാ സൂറങ്കോയെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 6-1. 

Recent Posts