ന്യൂദല്‍ഹി: വനിതാ ശാക്തീകരണത്തിനും കുട്ടികളുടെ ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണ് തന്റെ സര്‍ക്കാരെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ചുമതലയേറ്റ ശേഷം ട്വിറ്ററില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ സഹമന്ത്രിയും ബംഗാളിലെ റായ്ഗഞ്ജില്‍ നിന്നു എംപിയുമായ ദേവശ്രീ ചതുര്‍വേദിയേയും അവര്‍ അഭിനന്ദിച്ചു.
















