ഈസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ അംബാജിപേട്ടയില് കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനാ യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഏകദേശം നൂറു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: