ലഖ്‌നൗ: അമേഠിയില്‍ സ്മൃതി ഇറാനിയുടെ അടുത്ത സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകം പ്രാദേശിക തലത്തിലുള്ള രാഷ്‌ട്രീയ വൈരാഗ്യം മൂലമാണെന്ന് യുപി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.വാസിം, നാസിം, ഗോലു, രാമചന്ദ്ര എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും ധര്‍മനാഥ് ഗുപ്ത എന്നയാള്‍ക്ക് ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.
മുന്‍ ഗ്രാമത്തലവനും ബിജെപി നേതാവുമായ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകളില്‍ നിന്ന് കുറ്റവാളികളെല്ലാം തന്നെ പ്രാദേശികമായി രാഷ്‌ട്രീയ ബന്ധമുള്ളവരാണെന്ന് വ്യക്തമാണ്.
















